കോഴിക്കോട്: ജില്ല പഞ്ചായത്ത് പ്രസിഡന്റ് പദം കോൺഗ്രസും ലീഗും പങ്കിടും. രണ്ടരവർഷം വീതമാണ് ഇരു പാർട്ടികളും ഭരിക്കുക. പ്രസിഡന്റ് പദവി ആദ്യ ടേം കോൺഗ്രസിനാണ്. തിങ്കളാഴ്ച ചേർന്ന യു.ഡി.എഫ് യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.
അഞ്ചു വർഷ കാലയളവിൽ ആദ്യത്തെ രണ്ടര വർഷമാണ് കോൺഗ്രസ് പ്രസിഡന്റാവുക. വൈസ് പ്രസിഡന്റ് സ്ഥാനവും പങ്കിടും. ലീഗ് അംഗമാകും ആദ്യം വൈസ് പ്രസിഡന്റാവുക. ജില്ല പഞ്ചായത്ത് അധ്യക്ഷസ്ഥാനം വനിതക്ക് സംവരണം ചെയ്തതിനാല്‍ പ്രസിഡന്റാവാന്‍ കൂടുതൽ സാധ്യതയുള്ളത് മില്ലി മോഹന്‍ ആയിരിക്കും. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ഇതു സംബന്ധിച്ച് തീരുമാനമാകും.
കോടഞ്ചേരി ഡിവിഷനില്‍ നിന്ന് 6822 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മില്ലി മോഹന്‍ ഇത്തവണ ജില്ല പഞ്ചായത്തിലേക്ക് എത്തുന്നത്. നേരത്തേ ജില്ല പഞ്ചായത്ത് അംഗവുമായിരുന്നു.
നിലവില്‍ മഹിള കോണ്‍ഗ്രസ് സംസ്ഥാന ഉപദേശക ബോര്‍ഡ് അംഗവും കെ.പി.സി.സി എക്സിക്യൂട്ടിവ് മെംബറും ജനശ്രീയുടെ സംസ്ഥാന പ്രവര്‍ത്തകസമിതി അംഗവുമാണ്. മഹിള കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറിയുമാണ്. നാദാപുരത്ത് നിന്നും ജയിച്ച മുസ്ലിം ലീഗ് സ്ഥാനാര്‍ഥി കെ.കെ. നവാസ് വൈസ് പ്രസിഡന്റാവാനാണ് സാധ്യത. ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമായിരുന്നു ഇദ്ദേഹത്തിന്.
16616നാണ് നവാസ് വിജയിച്ചത്. 28 ഡിവിഷനുകളില്‍ യു.ഡി.എഫിന് 15 സീറ്റാണുള്ളത്. 2010ലെ തെരഞ്ഞെടുപ്പില്‍ 27 ഡിവിഷനുകളില്‍ 13 ഡിവിഷനുകള്‍ നേടിയിരുന്നു. വിജയിച്ച ജില്ല പഞ്ചായത്ത് മുഴുവൻ യു.ഡി.എഫ് അംഗങ്ങളുടെയും യോഗം അടുത്ത ദിവസം ചേരും. അതിനുശേഷം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനാർഥി പ്രഖ്യാപനം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.