നടക്കാവ് ഗേള്‍സ് സ്‌കൂള്‍ കെട്ടിടം പുതിയ ബ്ലോക്ക്​ ഇന്ന്​ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: നടക്കാവ് ഗവ. ഗേള്‍സ് ഹയർ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിട സമുച്ചയത്തി​​െൻറ പുതിയ ബ്ലോക്ക് ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിക്കുമെന്ന് എ. പ്രദീപ് കുമാര്‍ എം.എൽ.എ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 2010-11 സാമ്പത്തികവര്‍ഷം സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകമായി അനുവദിച്ച ഫണ്ടില്‍നിന്ന് 1.5 കോടി രൂപ ചെലവിട്ടാണ് കെട്ടിടം പണിതത്. മൂന്നു നിലകളുള്ള കെട്ടിടത്തില്‍ താഴെ നിലയില്‍ രക്ഷിതാക്കൾക്കുള്ള വിസിറ്റേഴ്സ് ലോഞ്ചാണ് പ്രവർത്തിക്കുക. രണ്ടാം നിലയില്‍ നാല് ക്ലാസ് മുറികളുണ്ട്. മൂന്നാം നിലയിൽ മ്യൂസിക് തിയറ്റർ ആരംഭിക്കാനാണ് തീരുമാനം. എ.ആർ. റഹ്മാ​​െൻറ െചന്നൈയിലെ സംഗീത വിദ്യാലയത്തി​​െൻറ സഹായത്തോടെ പ്രത്യേക സജ്ജീകരണമുള്ള തിയറ്റർ തുടങ്ങാനാണ് ശ്രമം. ഇതിനായി റഹ്മാൻ കോഴിക്കോട്ട് വന്നപ്പോൾ അദ്ദേഹത്തെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. 2008ലാണ് നടക്കാവ് സ്കൂളിനെ ലോകോത്തരമാക്കാനുള്ള പ്രിസം പദ്ധതി ആരംഭിച്ചത്. സർക്കാറി​​െൻറയടക്കം വിവിധ ഫണ്ടുകളുപയോഗിച്ചാണ് പണി പൂർത്തിയാക്കിയത്. ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷ​​െൻറ 15 കോടി രൂപയുടെ വികസനവും ഇതിൽ പെടുന്നു. ഇന്ന് ഇന്ത്യയിൽ ഏറ്റവുമധികം ഭൗതിക സൗകര്യമുള്ള സർക്കാർ വിദ്യാലയമായി നടക്കാവ് സ്കൂളിനെ മാറ്റാനായി. കുണ്ടൂപ്പറമ്പ്, ഇൗസ്റ്റ്ഹിൽ എന്നീ ഹൈസ്കൂളുകളിൽകൂടി വികസനം നടപ്പാക്കുന്നതോടെ കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ മുഴുവൻ ഗവ. സ്കൂളുകളിലും അടിസ്ഥാന സൗകര്യമൊരുക്കാനാവും. സംസ്ഥാനത്ത് ഒരു മണ്ഡലത്തിൽ ഒരു സ്കൂൾ ലോകോത്തരമാക്കാൻ ശ്രമിക്കുേമ്പാഴാണ് നോർത്ത് മണ്ഡലത്തി​​െൻറ ഇൗ നേട്ടം. മേയര്‍ തോട്ടത്തില്‍ രവീന്ദ്രൻ, എം.കെ. രാഘവന്‍ എം.പി, ഫൈസല്‍ ആൻഡ് ഷബാന ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ.ഇ. ഫൈസല്‍ എന്നിവര്‍ മുഖ്യാതിഥികളാകും. വാര്‍ത്തസമ്മേളനത്തില്‍ പ്രധാനാധ്യാപകന്‍ എൻ. മുരളി, പി.ടി.എ പ്രസിഡൻറ് കെ. രതീഷ്, വി.പി. ഷിജു എന്നിവരും പെങ്കടുത്തു.
Tags:    
News Summary - nadakavu girls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.