ക്ഷീര വികസനം: സർക്കാർ പരാജയം -ക്ഷീരകർഷക കോൺഗ്രസ്​ ​

കോഴിക്കോട്: ക്ഷീരകർഷക മേഖലക്ക് അർഹമായ ആനുകൂല്യങ്ങളും സംരക്ഷണവും നൽകുന്ന കാര്യത്തിലും ഉൽപാദന ചെലവിന് ആനുപാതികമായ വില നൽകുന്നതിലും ഇടതുപക്ഷ സർക്കാറും ക്ഷീരവികസന വകുപ്പും പരാജയമാണെന്ന് കേരള സംസ്ഥാന ക്ഷീരകർഷക കോൺഗ്രസ് (െഎ.എൻ.ടി.യു.സി) ആഭിമുഖ്യത്തിൽ നടന്ന ലോക ക്ഷീരകർഷക ദിനാഘോഷ സമ്മേളനം അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡൻറ് എ.പി. പീതാംബരൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് അഡ്വ. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. മുൻ ഡി.സി.സി പ്രസിഡൻറ് കെ.സി. അബു മുഖ്യപ്രഭാഷണം നടത്തി. െഎ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻറ് കെ.സി. രാമചന്ദ്രൻ ജില്ലയിൽനിന്ന് തെരഞ്ഞെടുത്ത നാല് മുതിർന്ന ക്ഷീരകർഷകരെ ആദരിച്ചു. കേരള ക്ഷീര കർഷക കോൺഗ്രസ് െഎ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി ജോയ് പ്രസാദ് പുളിക്കൽ ക്ഷീരകർഷകർക്കുള്ള െഎഡൻറിറ്റി കാർഡ് വിതരണം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി ജോർജ് മേച്ചേരി, ടി.എം. അശോകൻ, ബിജു കണ്ണംതറ, പ്രകാശൻ ചാലിയകത്ത്, ഗ്രാമപഞ്ചായത്ത് മെംബർ കെ. സുഷമ, ടി.െഎ. ബിനോയ്, രാധാകൃഷ്ണൻ പെരുമണ്ണ, കെ. ഹരിദാസക്കുറുപ്പ്, കെ. സുരേഷ്ബാബു, പി. ശൈലജ, പി. ഭാഗ്യേശ്വരി, പി.പി. ഉണ്ണികൃഷ്ണൻ, ബിജു മാളിയേക്കൽ, കുര്യൻ ജോസഫ് കോട്ടയിൽ, രാമചന്ദ്രപണിക്കർ, ടി.ടി. സേന്താഷ്കുമാർ, എം.എം. സോഹൻലാൽ, കെ. അബ്ദുൽ ലത്തീഫ്, സി.കെ. സുരേഷ്ബാബു എന്നിവർ സംസാരിച്ചു. Caption കേരള സംസ്ഥാന ക്ഷീരകർഷക കോൺഗ്രസ് (െഎ.എൻ.ടി.യു.സി) ആഭിമുഖ്യത്തിൽ നടന്ന ലോക ക്ഷീരകർഷക ദിനാഘോഷ സമ്മേളനം ഡി.സി.സി പ്രസിഡൻറ് അഡ്വ. ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്യുന്നു
Tags:    
News Summary - govt failure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.