വടകര: നഗരപരിധിയിലെ കരിമ്പനപ്പാലത്ത് കഴിഞ്ഞ ഒന്നര മാസമായി ശുദ്ധജല വിതരണം മുടങ്ങിയതില്‍ പ്രതിഷേധിച്ച് സി.പി.എം കരിമ്പനപ്പാലം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടകര ജല അതോറിറ്റി അസിസ്റ്റൻറ് എന്‍ജിനീയറെ ഉപരോധിച്ചു. പൈപ്പുകള്‍ പൊട്ടിയതിലാണ് ഈ ഭാഗങ്ങളിലേക്കുള്ള ജലവിതരണം മുടങ്ങിയത്. എന്നാൽ, നിരവധി തവണ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും പൊട്ടിയ പൈപ്പുകള്‍ മാറ്റി പുതിയവ സ്ഥാപിച്ച് ജലവിതരണം പുനഃസ്ഥാപിക്കാന്‍ വേണ്ട നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം. പിന്നീട് നഗരസഭ ചെയര്‍മാന്‍ കെ. ശ്രീധരന്‍ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് രണ്ടു ദിവസത്തിനകം നടപടി സ്വീകരിക്കാമെന്ന ഉറപ്പിനെ തുടര്‍ന്ന് ഒരു മണിക്കൂറിലേറെ നീണ്ട ഉപരോധ സമരം അവസാനിച്ചത്. യുദ്ധ കാലാടിസ്ഥാനത്തില്‍ പ്രവൃത്തി ആരംഭിച്ചതായും വെള്ളിയാഴ്ച വൈകീട്ടോടെ ഭാഗികമായി ജലവിതരണം ആരംഭിച്ചതായും മഴക്കാലമായതിനാല്‍ പൈപ്പുകള്‍ പൊട്ടിയ സ്ഥലങ്ങള്‍ മനസ്സിലാകാത്തതാണ് പ്രവൃത്തി വൈകാൻ കാരണമെന്നും അസിസ്റ്റൻറ് എന്‍ജിനീയര്‍ ദിപിന്‍ പറഞ്ഞു. സമരത്തിന് വി.കെ. വിനു, എ.പി. മോഹനന്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു. കെ.കെ. ബൈജു, സി.കെ. പ്രസാദ്, കെ.കെ. ഷാജി, കെ. മനോജന്‍, കെ.പി. രതീഷ്, അമൃത്കൃഷ്ണ, കെ.കെ. ലക്ഷ്മണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.