മലിനീകരണ നിയന്ത്രണ അവാർഡ് മേയ്ത്ര ഹോസ്​പിറ്റലിന്

കോഴിക്കോട്: പരിസ്ഥിതി സൗഹൃദ സംവിധാനങ്ങളും മലിനീകരണ നിയന്ത്രണ നടപടികളും പരിഗണിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡി​​െൻറ (പി.സി.ബി) മലിനീകരണ നിയന്ത്രണ അവാർഡ് 2018 മേയ്ത്ര ഹോസ്പിറ്റലിന്. 100 മുതൽ 200 വരെ കിടക്കകളുള്ള സ്വകാര്യ ആശുപത്രി വിഭാഗത്തിൽ ഒന്നാം സ്ഥാനമാണ് ഹോസ്പിറ്റൽ കരസ്ഥമാക്കിയത്. പരിസ്ഥിതി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി മലിനീകരണ നിയന്ത്രണ ബോർഡി​​െൻറ മാനദണ്ഡങ്ങൾക്കനുസരിച്ച് സൗകര്യങ്ങൾ ഒരുക്കാൻ നടത്തിയ വൻ നിക്ഷേപവും അനുബന്ധ നടപടികളുമാണ് ആദ്യവർഷം തന്നെ മേയ്ത്ര ഹോസ്പിറ്റലിന് പുരസ്കാരം നേടിക്കൊടുത്തത്. മാലിന്യനിർമാർജനം ഏറ്റവും ശാസ്ത്രീയമായും ഫലപ്രദമായും സാധ്യമാകുന്നതും ഉന്നത ഗുണമേന്മയുള്ള സംസ്കരിച്ച ശുദ്ധജലം ലഭിക്കുന്നതുമായ നൂതന സാങ്കേതിക സൗകര്യങ്ങളുള്ള, അമേരിക്കൻ നിർമിത മെംബ്രൻസ് ബയോറിയാക്ടർ (എം.ബി.ആർ) സാങ്കേതികവിദ്യ ആണ് ഇവിടെ ഉപയോഗിക്കുന്നത്. പച്ചപ്പു നിലനിർത്തുന്നതിനായി 30,000 ചെടികളും 9000 മരങ്ങളും ചെറുവൃക്ഷങ്ങളും ആശുപത്രിവളപ്പിൽ നട്ടുപിടിപ്പിച്ച് പരിപാലിക്കുന്നതോടൊപ്പം ആശുപത്രിയും പരിസരവും മാലിന്യരഹിതവും അണുമുക്തവുമാക്കി നിലനിർത്താൻ ജീവനക്കാർക്കു മേയ്ത്ര പരിശീലനം നൽകുന്നുമുണ്ട്. Photo: Meitra Photo.JPG സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഏർപെടുത്തിയ സ്വകാര്യ ഹോസ്പിറ്റലുകൾക്കുള്ള മലിനീകരണ നിയന്ത്രണ അവാർഡ് മന്ത്രി കെ.കെ. ശൈലജയിൽ നിന്ന് മേയ്ത്ര ഹോസ്പിറ്റലി​​െൻറ എൻജിനീയറിങ് ആൻറ് മെയ്ൻറനൻസ് മാനേജർ പ്രതിനിധി നവീദുദ്ദീൻ സ്വീകരിക്കുന്നു
Tags:    
News Summary - clt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.