കോവിഡ് ബാധിച്ച എക്സൈസ് ഡ്രൈവറുടെ നില ഗുരുതരം

പയ്യന്നൂർ: കോവിഡ്- 19 പോസിറ്റിവായ സിവിൽ എക്സൈസ് ഡ്രൈവറുടെ നില അതിഗുരുതരമായി തുടരുന്നു. 28 വയസ്സുള്ള ഇയാൾക്ക് കടുത്ത ന്യൂമോണിയ ബാധിച്ച് ഇരു ശ്വാസകോശങ്ങളുടെയും പ്രവർത്തനം ഗുരുതരാവസ്ഥയിലാണ്. ജീവൻ വൻെറിലേറ്ററിൻെറ സഹായത്തോടെയാണ് നിലനിർത്തുന്നത്. രക്തസമ്മർദം നിലനിർത്താനും മരുന്ന് നൽകിവരുകയാണ്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽനിന്നും അതി ഗുരുതരാവസ്ഥയിൽ ഈ മാസം 14നാണ് ഇദ്ദേഹത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയതെന്ന് മെഡിക്കൽ ബോർഡ് ചെയർമാൻ അറിയിച്ചു. കൂരൻ മുക്കിൽനിന്ന് കർണാടക മദ്യവും വാഷും നിരോധിത പുകയില ഉൽപന്നങ്ങളുമായി പിടിയിലായ പ്രതിയിൽ നിന്നാണ് ഇദ്ദേഹത്തിന് കോവിഡ് പകർന്നതെന്നാണ് സംശയം. പ്രതിയെ കോവിഡ് പരിശോധനക്ക് ജില്ല ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ ഉണ്ടായ സമ്പർക്കമാണത്രെ പകരാൻ കാരണം. സംഭവത്തെ തുടർന്ന് മട്ടന്നൂർ എക്സൈസ് ഓഫിസ് അടക്കുകയും 18 ജീവനക്കാർ ക്വാറൻറീനിൽ പോവുകയും ചെയ്തിരുന്നു. ഇയാളുമായി അടുത്തിടപഴകിയവരുടെ വിവരങ്ങൾ ആരോഗ്യവകുപ്പ് ശേഖരിച്ചുവരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.