ആഴക്കയത്തിൽ അവർ മറഞ്ഞു; പയ്യാവൂർ സങ്കടപ്പുഴയായി ശ്രീകണ്ഠപുരം: ഉറ്റ സുഹൃത്തുക്കളായിരുന്നു അവര്‍ നാലുപേരും. എങ്കിലും ഒരാളെ മാത്രം കരയിലിരുത്തി മറ്റ് മൂന്നുപേരും ആഴങ്ങളിലേക്ക് പോയി. തിരികെവന്നത് നിശ്ചലമായി. വെള്ളിയാഴ്ച പയ്യാവൂർ പാറക്കടവ് കൂട്ടുപുഴയില്‍ കുളിക്കാനെത്തിയ ബ്ലാത്തൂരിലെ മനീഷ്, വഞ്ചിയത്തെ സനൂപ്, പൈസക്കരിയിലെ അരുണ്‍ സജിത്ത് എന്നിവര്‍ പുഴയില്‍ മുങ്ങിത്താഴുകയായിരുന്നു. കൂട്ടുകാരനായ പയ്യാവൂര്‍ സ്വദേശി അജിത്ത് കരക്ക് ഇരിക്കുകയായിരുന്നു. ചുഴിയില്‍പെട്ട് തൻെറ മുന്നില്‍ മൂന്നുകൂട്ടുകാരും ആഴങ്ങളിലേക്ക് മുങ്ങുമ്പോള്‍ നിസ്സഹായതയോടെ നില്‍ക്കാനേ അജിത്തിന് കഴിഞ്ഞുള്ളൂ. പുറമെ ശാന്തമായി ഒഴുകുന്നതാണ് പയ്യാവൂര്‍ പുഴ. എന്നാല്‍, അടിയൊഴുക്ക് ശക്തമാണ്. പുറമെ നിന്നുള്ള ശാന്തത കണ്ടാണ് പലരും പുഴയില്‍ കുളിക്കാനെത്തുന്നത്. അത് ദുരന്തമായി മാറുകയും ചെയ്യുന്നു. മൂന്നുവര്‍ഷംമുമ്പ് ഇതേ പുഴയുടെ ചമതച്ചാല്‍ ഭാഗത്ത് അഞ്ച് കുട്ടികള്‍ മുങ്ങിമരിച്ചിരുന്നു. മത്സ്യം പിടിക്കാനും മറ്റും പോയ നിരവധി പേരും ഇവിടെ അപകടത്തിൽപെട്ടിട്ടുണ്ട്. പുഴയുടെ ഒരുകര കാടും മുള്ളും നിറഞ്ഞതാണ്. അതിനാല്‍, പുഴയോരക്കാഴ്ച ഏറെ മനോഹരവുമാണ്. ഇതും ആള്‍ക്കാരെ ആകര്‍ഷിക്കുന്ന ഘടകമാണ്. മൂന്ന് യുവാക്കളുടെയും മരണമറിഞ്ഞ് നാടാകെ കണ്ണീർപ്പുഴയാവുകയായിരുന്നു. ഫോട്ടോ: SKPM River Cap: പയ്യാവൂർ പുഴയിൽ മുങ്ങിമരിച്ചവരുടെ മൃതദേഹങ്ങൾ പുറത്തെടുക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.