ബസ്​സ്​റ്റാൻഡ്​ ഫീ ഒഴിവാക്കണം

എടക്കാട്: ലോക്ഡൗൺ സാഹചര്യത്തിൽ ബസ്സ്റ്റാൻഡുകളിലെ ഫീ ഒഴിവാക്കണമെന്നും അണുനശീകരണത്തിന് അഗ്നിശമനയുടെ സേവനം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ബസ് ഉടമകൾ കലക്ടർ ടി.വി.സുഭാഷിന് നിവേദനം നൽകി. സാനിറ്റൈസർ, അണുനശീകരണത്തിന് ആവശ്യമായ അഗ്നിശമനസേനയുടെ സേവനങ്ങൾ എന്നിവ ലഭ്യമാക്കണം. കൂത്തുപറമ്പ് ,ചക്കരക്കൽ,കണ്ണൂർ,തലശേരി,തളിപ്പറമ്പ്, പയ്യന്നൂർ തുടങ്ങി മുഴുവൻ ബസ് സ്റ്റാൻഡുകളിലെയും ഫീയും ഒഴിവാക്കുക, ഇൻഷുറൻസ് കമ്പനികൾ,ഇൻഷുറൻസ് കവറേജ് നീട്ടിയത്പോലെ സി.എഫ് പുതുക്കൽ,പെർമിറ്റ് പുതുക്കൽ എന്നീകാര്യങ്ങൾ ലോക്ഡൗൺ കാലയളവിന് ശേഷവും നീട്ടണമെന്നും ജില്ല ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡൻറ് പി.പി.മോഹനനും സെക്രട്ടറി രാജ്കുമാർ കരുവാരത്തും കലക്ടർക്കും ആർ.ടി.ഒ അധികൃതർക്കും നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.