പുതുച്ചേരിയിൽ കുടുങ്ങിയവർക്കായി യാത്രാ സൗകര്യം

മാഹി: പുതുച്ചേരി ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എ.ഐ.എം.എ) പുതുച്ചേരിയിൽ കുടുങ്ങിയവർക്കായി മാഹി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് സൗജന്യ യാത്ര ഒരുക്കി. വിദ്യാർഥികൾ, ജോലി നഷ്ടപ്പെട്ടവർ, ആരോഗ്യ പ്രവർത്തകർ എന്നിവരാണ് എ.ഐ.എം.എ ഏർപ്പെടുത്തിയ വാഹനത്തിൽ കോഴിക്കോട്, മാഹി, കണ്ണൂർ എന്നിവിടങ്ങളിലെത്തിയത്. പുതുച്ചേരി ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ വാഹനത്തിൻെറ വാടക നൽകിയതുൾെപ്പടെ ബന്ധപ്പെട്ട അധികാരികളിൽ നിന്ന് യാത്രക്കിടയിൽ കരുതേണ്ട പ്രവേശന - എക്സിറ്റ് പാസുകളും ലഭ്യമാക്കി. സബ് ഇൻസ്‌പെക്ടർ പി.രാജേഷ് ഫ്ലാഗ്ഓഫ്‌ ചെയ്തു. ഡോ.സി.പി. പ്രിൻസ്, എൻ.പി. സിനേഷ്, വി.എം. രതീഷ് കുമാർ എം.ഡി. ജോഷി, എസ്.കെ. കാർത്തിക് എന്നിവർ സംബന്ധിച്ചു. അടിക്കുറിപ്പ്: MAHE_Labour Yathra പുതുച്ചേരിയിൽ കുടുങ്ങിയ മലയാളികൾക്കായി മലയാളി അസോസിയേഷൻ ഒരുക്കിയ യാത്ര സബ് ഇൻസ്‌പെക്ടർ പി.രാജേഷ് ഫ്ലാഗ്ഓഫ്‌ ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.