മെഡിക്കൽ േഷാപ്പുകളുടെ സമയം നീട്ടി

തലശ്ശേരി: നഗരസഭ പരിധിയിലെ മെഡിക്കൽ ഷോപ്പുകൾ രാവിലെ ഏഴുമുതൽ വൈകീട്ട് അഞ്ചുവരെ തുറന്നുപ്രവർത്തിക്കാൻ അനുമതി. നഗരസഭ ചെയർമാൻ സി.കെ. രമേശൻ വിളിച്ച വ്യാപാരി സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. തിങ്കളാഴ്ച മുതൽ ഇത് പ്രാബല്യത്തിൽവരും. മറ്റു സ്ഥാപനങ്ങൾക്ക് വൈകീട്ട് നാലുവരെ പ്രവർത്തിക്കാം. കോവിഡ് വ്യാപനം തടയാൻ സർക്കാർ നിർദേശിച്ച സുരക്ഷ നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ നഗരസഭ ഹെൽത്ത് വിഭാഗവും പൊലീസും ചേർന്ന് സ്ഥാപനങ്ങളിൽ പരിശോധന നടത്തും. നിബന്ധനകൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ചെയർമാൻ അറിയിച്ചു. ഷോപ്പിങ് കോംപ്ലക്സുകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ 50 ശതമാനം മാത്രമേ തുറന്നുപ്രവർത്തിക്കാവൂ എന്ന സർക്കാർ തീരുമാനം തിങ്കളാഴ്ച മുതൽ കർശനമായി നടപ്പാക്കും. പച്ചക്കറി മാർക്കറ്റിലെ കച്ചവടക്കാർക്കും ഷോപ്പിങ് കോംപ്ലക്സുകളിലെ മെഡിക്കൽ ഷോപ്പുകളടക്കമുള്ള വ്യാപാരികൾക്കും ഇൗ നിബന്ധന ബാധകമായിരിക്കും. സ്ഥാപനങ്ങളിൽ ഉപഭോക്താക്കളുടെ ഉപയോഗത്തിന് സാനിറ്റൈസർ സൂക്ഷിക്കണം. ഒരേസമയം കൂടുതൽ ആളുകളെ സ്ഥാപനത്തിനകത്ത് പ്രവേശിപ്പിക്കരുത്. എയർകണ്ടീഷൻ ഉപയോഗിക്കരുത്, ജീവനക്കാരുടെ എണ്ണം പരമാവധി കുറക്കണം, സുരക്ഷിതമായ അകലം പാലിക്കണം, കടയിലുള്ളവർ മാസ്ക്, ഗ്ലൗസ് എന്നിവ ധരിക്കണം, വസ്ത്രങ്ങൾ, പാദരക്ഷകൾ എന്നിവ ട്രയൽ നോക്കാൻ അനുവദിക്കരുത് എന്നീ നിബന്ധനകൾ കർശനമായും പാലിക്കണമെന്നും ചെയർമാൻ പറഞ്ഞു. നഗരസഭ വൈസ് ചെയർപേഴ്സൻ നജ്മ ഹാഷിം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. വിനയരാജ്, സെക്രട്ടറി കെ. മനോഹർ, വ്യാപാരി സംഘടനകളെ പ്രതിനിധാനം ചെയ്ത് വി.കെ. ജവാദ് അഹമ്മദ്, ടി. ഇസ്മായിൽ, സാക്കിർ കാത്താണ്ടി, സി.പി.എം. നൗഫൽ, പി.കെ. നിസാർ, ബഷീർ പള്ളിയത്ത് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.