മൊറാഴ: ജില്ലയിലെ കായിക മേഖലയിൽ പതിറ്റാണ്ടുകളായി നേതൃനിരയിൽ പ്രവർത്തിച്ച പി. നാരായണൻ കുട്ടി സർവിസിൽനിന്ന് വിരമിച്ചു. മൊറാഴ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കായികാധ്യാപകനാണ്. 2019ൽ സംസ്ഥാന സ്കൂൾ കായികോത്സവത്തിൻെറ കൺവീനറായിരുന്നു. റവന്യൂ ജില്ല സ്‌കൂൾ ഗെയിംസ് അസോസിയേഷൻ ജില്ല സെക്രട്ടറി, കായിക വിഭാഗം കോഒാഡിനേറ്റർ, കണ്ണൂർ ജില്ല അത്ലറ്റിക് അസോസിയേഷൻ ജില്ല സെക്രട്ടറി, സംസ്ഥാന അത്ലറ്റിക്സ് ടെക്നിക്കൽ കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. കണ്ണൂരിൽ വിവിധ സ്കൂൾ കലോത്സവം, ശാസ്ത്രോത്സവം എന്നിവയുടെ നിയമ പരിപാലന കമ്മിറ്റിയുടെ കൺവീനറായും പ്രവർത്തിച്ചു. കണ്ണൂരിൽ നടന്ന ദേശീയ ഗെയിംസിൽ നിയമ പരിപാലന കമ്മിറ്റിയുടെ ചുമതലയും വഹിച്ചിട്ടുണ്ട്. മൊറാഴ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളെ ദേശീയ സൈക്കിൾ പോളോ മത്സരത്തിലും നെറ്റ്ബാളിലും ചാമ്പ്യന്മാരാക്കുന്നതിലും പങ്കുവഹിച്ചു. മികച്ച അത്ലറ്റ്കൂടിയായ നാരായണൻകുട്ടി 100 മീറ്റർ, 200 മീറ്റർ ഓട്ടത്തിൽ മുൻ ജില്ല, സംസ്ഥാന ചാമ്പ്യനുമായിരുന്നു. 1996ൽ സർവിസിൽ പ്രവേശിച്ച് 25 വർഷത്തെ സേവനത്തിനു ശേഷമാണ് ഔദ്യോഗിക വിടവാങ്ങൽ. പറശ്ശിനിക്കടവ് കോൾമൊട്ട സ്വദേശിയാണ്. ഭാര്യ: സിന്ധു. മക്കൾ: സിനു, സനു. ചിത്രം: PPNS_NARAYANAN KUTTY നാരായണൻകുട്ടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.