കാട്ടാനയിറങ്ങി വിളകള്‍ നശിപ്പിച്ചു

ഇരിട്ടി: പാലപ്പുഴ, കൂടലാട് മേഖലകളില്‍ കഴിഞ്ഞ ദിവസം രാത്രി കാട്ടാനയിറങ്ങി കശുമാവ് തൈ ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. ആറളം ഫാമിൽനിന്ന് ഇറങ്ങുന്ന കാട്ടാനക്കൂട്ടമാണ് തുടര്‍ച്ചയായി പാലപ്പുഴ, കൂടലാട് മേഖലകളില്‍ എത്തുന്നത്. കഴിഞ്ഞ ദിവസം ഇറങ്ങിയ കാട്ടാനകള്‍ അയ്യപ്പന്‍കാവ് സ്വദേശി കെ.പി. അബൂബക്കറിൻെറ നാലുവര്‍ഷം പ്രായമായ കശുമാവ് തൈകളും തീറ്റപ്പുല്ല്, തെങ്ങ്, കവുങ്ങ് എന്നിവയും നശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.