വയോധികയെ വീട്ടിൽ കയറി ആക്രമിച്ച സംഭവം: എസ്.പിക്ക് പരാതി നൽകി

കല്യാശ്ശേരി: വയോധികയെയും മകനെയും രാത്രിയിൽ വീട്ടിൽ കയറി ആക്രമിച്ച സംഭവത്തിൽ കുറ്റക്കാരെ പിടികൂടണമെന്നാവശ്യപ്പെട്ട് കണ്ണൂർ എസ്.പിക്ക് പരാതി നൽകി. കല്യാശ്ശേരി പാറക്കടവ് ഹരിജൻ കോളനിയിലെ സി. കാർത്യായനിയാണ് പരാതിക്കാരി. ഏപ്രിൽ 29ന് രാത്രി എട്ടിനാണ് സംഭവം. നാലുപേർ അടങ്ങുന്ന ആക്രമിസംഘം മകൻ സന്തോഷിനെ വീട്ടിൽനിന്ന് പിടിച്ചിറക്കി മർദിക്കുന്നതുകണ്ട് ഓടിയെത്തിയ വയോധികയെയും മർദിച്ചതായാണ് പരാതി. തുടർന്ന് ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി. സംഭവം നടന്ന ഉടൻ കണ്ണപുരം പൊലീസിനെ ഫോണിൽ ബന്ധപ്പെട്ട് പരാതി നൽകിയിരുന്നു. മേയ് ഒന്നിന് പൊലീസിൽ നേരിട്ടും പരാതി നൽകി. എന്നാൽ, ആക്രമി സംഘത്തിൻെറ പേരിൽ കേസെടുക്കാനോ പരാതി അന്വേഷിക്കാനോ ലോക്കൽ പൊലീസ് നടപടി സ്വീകരിച്ചില്ലെന്നാണ് പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.