ഇരിക്കൂർ: ഇരിക്കൂറിൽ കഴിഞ്ഞ ദിവസം യൂത്ത് ലീഗ് ശുചീകരണവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ കൈയേറ്റമുണ്ടായ സംഭവത്തിൽ പ്രതികളായവർക്കെതിരെ അന്വേഷണം തുടങ്ങി. പ്രതികൾ ഒളിവിലാണെന്നും അവരെ കണ്ടെത്തി ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അധികൃതർ പറഞ്ഞു. ശിഹാബ് തങ്ങൾ റിലീഫ് സെൽ രൂപവത്കരിച്ചു ഇരിക്കൂർ: മലപ്പട്ടം അടിച്ചേരിയിൽ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ റിലീഫ് സെൽ നിലവിൽവന്നു. അഷ്റഫ് ഫൈസി ഇർഫാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം എം.പി.എ. റഹീം ഉദ്ഘാടനം ചെയതു. ടി.പി. മുഹമ്മദ് ചൂളിയാട് മുഖ്യ പ്രഭാഷണം നടത്തി. സമീർ നടുവിൽ, ഖാദർ കൗപ്രം, ബഷീർ മൗലവി, അബ്ദുറഹ്മാൻ മൗലവി, സിദ്ദീഖ് അഡൂർ എന്നിവർ സംസാരിച്ചു. ഇ.വി. അഷ്റഫ് സ്വാഗതവും സി.പി. അബ്ദുൽ റസാഖ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ.പി. അഷ്‌റഫ് ഫൈസി ഇർഫാനി (ചെയർ), എം.കെ. മുസമ്മിൽ, പി.പി. അഷ്‌റഫ്, മുഹമ്മദ് കുഞ്ഞി (വൈസ് ചെയർ), വി. അബ്ദുൽ മജീദ് മൗലവി (ജന. കൺ), സി.പി. റസാഖ്, ഇ.വി. അഷ്‌റഫ്, മുഹമ്മദ് കുഞ്ഞി പുതിയപുര, പി. സഹീർ (കൺ), പി.പി. ഇബ്രാഹിം കുട്ടി (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.