പഞ്ചായത്ത് കോവിഡ് സെൻററിലേക്ക് പ്രഭാത ഭക്ഷണം നൽകി

പഞ്ചായത്ത് കോവിഡ് സൻെററിലേക്ക് പ്രഭാത ഭക്ഷണം നൽകി ഇരിക്കൂർ: കൂടാളി ഗ്രാമപഞ്ചായത്തിലെ നായാട്ടു പാറ ചൈതന്യപുരി കോവിഡ് നിരീക്ഷണ കേന്ദ്രത്തിലുള്ളവർക്ക് ത്രിദിന പ്രഭാത ഭക്ഷണം നൽകി നാലാം വാർഡ് കുടുംബശ്രീ എ.ഡി.എസ് തയാറാക്കി സംഭാവന ചെയ്തു തുടങ്ങി. ആദ്യ ദിവസത്തേക്കുള്ള ഭക്ഷണം നാലാം വാർഡ് ആയിപ്പുഴ മെമ്പർ കെ.എ. നാജിയ സൻെററിൻെറ ചുമതലയുള്ള പഞ്ചായത്തംഗം കെ. മനോജിനെ ഏൽപ്പിച്ചു. സി.ഡി.എസ് അംഗം സമീറ വളൻറിയർ ജാബിർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചിത്രം: Prabatha food Kit കൂടാളി പഞ്ചായത്ത് കോവിഡ് സൻെററിലേക്ക് കുടുംബശ്രീ പ്രഭാത ഭക്ഷണക്കിറ്റ് കെ.എ. നാജിയ സൻെറർ ചുമതലക്കാരൻ കെ. മനോജിനെ ഏൽപ്പിക്കുന്നു പുഴ പുറമ്പോക്ക് കൈയേറ്റം: നടപടി വേണം-സി.പി.എം ഇരിക്കൂർ: ടൗൺ പുഴ പുറമ്പോക്ക് കൈയേറി പഞ്ചായത്ത് അനധികൃത ഷോപ്പിങ് കോംപ്ലക്സ് നിർമാണ പ്രവൃത്തി നടത്തുന്ന മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ മത്സ്യ മാംസ മാർക്കറ്റിന് സൗകര്യമുണ്ടാക്കിക്കൊടുക്കാനുള്ള പഞ്ചായത്ത് നീക്കത്തിൽ പ്രതിഷേധം. പുഴ പുറമ്പോക്ക് കൈയേറ്റത്തിനെതിരെ സി.പി.എം ഇരിക്കൂർ ലോക്കൽ കമ്മിറ്റി കലക്ടർ, ആർ.ഡി.ഒ തഹസിൽദാർ എന്നിവരോടാവശ്യപ്പെട്ടു. എം. ബാബുരാജ് അധ്യക്ഷത വഹിച്ചു. സി. രാജീവൻ, കെ.വി. നമ്പി, എം. ദിനേശൻ, ടി.വി. സതീശൻ, എം.പി. ഗംഗാധരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.