എടക്കാട്ടും അധിക നിയന്ത്രണം മുഴപ്പിലങ്ങാട് :മുഴപ്പിലങ്ങാട് പഞ്ചായത്തിലെ വിവിധ പ്രദേശത്ത് കോവിഡ് നാലോളം പോസിറ്റിവ് കേസ് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ പഞ്ചായത്ത് പ്രദേശം സമ്പൂർണ ലോക്ഡോണിലാക്കാൻ തീരുമാനം. വിവിധ വാർഡുകളിലെ പ്രധാന പ്രവേശന റോഡുകളും സർക്കാർ നിരീക്ഷണ വീടിന് സമീപത്തെ ചെറുവഴികളും ഞായറാഴ്ച വൈകീട്ടോടെ അടച്ചു. പ്രവേശനം നിഷേധിച്ചതായുള്ള പഞ്ചായത്ത് നോട്ടീസ് പതിക്കുകയും ചെയ്തു. മുഴപ്പിലങ്ങാട് ബീച്ച് റോഡ്, പാച്ചാക്കര റോഡ് ,എടക്കാട് ഉസ്സൻ മുക്ക് പ്രദേശത്തെ മണപ്പുറം റോഡ് എന്നിവയാണ് പ്രധാനമായും അടച്ചത് . അവശ്യ സാധനങ്ങൾക്ക് തിങ്കളാഴ്ച മുതൽ ഹോം ഡെലിവറി മാത്രമെ അനുവദിക്കൂ എന്ന് മുഴപ്പിലങ്ങാട് പഞ്ചായത്ത് അധികൃതർ അറിയിച്ചു. സമീപ പഞ്ചായത്തായ കടമ്പൂരിലെ പ്രധാന ബസാറായ എടക്കാടും ലോക്ഡൗണിൻെറ പരിധിയിലാണ്. അവശ്യസാധനങ്ങൾ വിൽക്കുന്നതുൾപ്പെടെ ഒരു കടയും തുറക്കാൻ പാടില്ലെന്നും ഹോം ഡെലിവറി മാത്രമെ അനുവദിക്കൂ എന്നും അധികൃതർ അറിയിച്ചു. ഫോട്ടൊ \"മുഴപ്പിലങ്ങാട് പഞ്ചായത്തിലെ മണപ്പുറം റോഡ് പോലീസ് അടച്ചിട്ടത് എടക്കാട് ന്യൂസ്: ഫോട്ടൊ : EAK_road closed എടക്കാട് ഉസ്സൻ മുക്ക് പ്രദേശത്തെ റോഡ് അടച്ച നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.