കണ്ടെയ്​ൻമെൻറ്​ സോണുകൾ അടച്ചു

കണ്ണൂർ: സമ്പർക്കം വഴിയുള്ള രോഗവ്യാപനം വർധിക്കുന്ന കണ്ണൂരിലെ കണ്ടെയ്ൻമൻെറ് സോണുകൾ പൊലീസ് അടച്ചു. ഒരു കുടുംബത്തിലെ 14 പേർക്ക് കോവിഡ് കണ്ടെത്തിയ ധർമടം പഞ്ചായത്ത് പൂർണമായി അടച്ചു. ഇതിനോട് ചേർന്ന് കിടക്കുന്ന എടക്കാട്, മുഴപ്പിലങ്ങാട് മേഖലകളും തലശ്ശേരി നഗരസഭയിലെ രണ്ട് വാർഡുകളും അടച്ചിട്ടുണ്ട്. 25 കണ്ടെയ്ൻമൻെറ് സോണുകളാണ് ജില്ലയിലുള്ളത്. അവശ്യസർവിസുകൾ മാത്രമേ ഇവിടെ അനുവദിക്കൂ. ശക്തമായ പൊലീസ് പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവരെ പൊലീസ് കർശനമായി നിരീക്ഷിക്കും. ജില്ലയിലെ കണ്ടെയ്ൻമൻെറ് മേഖലകൾ ഐ.ജി അശോക് യാദവിൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘം സന്ദർശിച്ചു. ആദ്യ രണ്ട് ഘട്ടങ്ങളിലെ മുഴുവൻ പേരും കോവിഡ് മുക്തരായ കണ്ണൂരിൽ നിലവിൽ 55 പേർക്കാണ് സമ്പർക്കം വഴി രോഗബാധയുണ്ടായത്. സമ്പർക്കം വഴി കോവിഡ് ബാധിച്ചവരുടെ എണ്ണം സംസ്ഥാന ശരാശരിയെക്കാൾ ഇരട്ടിയായ സാഹചര്യത്തിൽ ജില്ല ഭരണകൂടത്തോട് ആഭ്യന്തരവകുപ്പ് കഴിഞ്ഞദിവസം റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഏതൊക്കെ തരത്തിലുള്ള ക്രമീകരണങ്ങളും നിയന്ത്രണങ്ങളും നടപ്പാക്കാനാവുമെന്നതു സംബന്ധിച്ചാണ് റിപ്പോർട്ട് തേടിയത്. രോഗവ്യാപന സ്ഥിതി തുടരുന്ന കണ്ണൂരിൽ ട്രിപ്ൾ ലോക്ഡൗൺ നടപ്പാക്കാനുള്ള ആലോചന നേരത്തെയുണ്ടായിരുന്നില്ലെങ്കിലും നിലവിൽ നടപ്പാക്കാനിടയില്ല. രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളിൽ സമ്പൂർണ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് തീരുമാനം. രോഗ്യവ്യാപനം നിയന്ത്രണങ്ങൾക്ക് അപ്പുറമാകുേമ്പാൾ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കാനാണ് സാധ്യത. സംസ്ഥാനത്ത് ശരാശരി 10 ശതമാനം പേർക്ക് സമ്പർക്കം വഴി രോഗമുണ്ടായപ്പോൾ ജില്ലയിൽ ഇത് ഇരട്ടിയായത് ആശങ്കയോടെയാണ് സർക്കാർ കാണുന്നത്. കഴിഞ്ഞദിവസം കോവിഡ് ബാധിച്ച് മരിച്ച ധർമടം സ്വദേശി ആസ്യയുടെ ഭർത്താവിനും മക്കൾക്കും അടക്കം കുടുംബത്തിലെ 13 പേർക്കാണ് രോഗബാധയുണ്ടായത്. ഇതിൽ അഞ്ചുപേർ കുട്ടികളാണ്. തലശ്ശേരി മത്സ്യമാർക്കറ്റിൽ വ്യാപാരികളായ ആസ്യയുടെ ഭർത്താവിൽനിന്നോ മക്കളിൽനിന്നോ ആവാം കുടുംബത്തിൽ കോവിഡ് ബാധിച്ചതെന്നാണ് സംശയം. ഇവർക്ക് എങ്ങനെയാണ് കോവിഡ് പടർന്നതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. മഹാരാഷ്ട്ര പോലെയുള്ള സ്ഥലങ്ങളിൽ നിന്നെത്തിയ മത്സ്യ ലോറികളിൽനിന്നാവാം കോവിഡ് പകർന്നതെന്ന സംശയത്തിലാണ് ആരോഗ്യവകുപ്പ്. ഇവരുടെ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന തൂണേരി സ്വദേശിക്കും കഴിഞ്ഞദിവസം കോവിഡ് ബാധിച്ചിരുന്നു. ഇവരുമായി സമ്പർക്കമുണ്ടായ കൂടുതൽ പേരെ കെണ്ടത്തി പരിശോധനക്ക് വിധേയമാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.