തലശ്ശേരിയിലും ധർമടത്തും കടുത്ത നിയന്ത്രണം

തലശ്ശേരി: കോവിഡ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ തലശ്ശേരി നഗരസഭക്കകത്തെ രണ്ട് വാർഡുകളിലും ധർമടം ഗ്രാമപഞ്ചായത്തിലും പൊലീസ് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. സമ്പർക്കത്തിലൂടെയും അല്ലാതെയും കോവിഡ് വ്യാപിക്കുന്നത് ആശങ്കയോടെയാണ് ഭരണകൂടം കാണുന്നത്. തീരദേശ മേഖല ഉൾപ്പെടുന്ന തലശ്ശേരി മട്ടാമ്പ്രം, തലായി വാർഡുകളിലെയും ധർമടം ഗ്രാമപഞ്ചായത്തിലെയും പ്രധാന റോഡുകൾ ഞായറാഴ്ച അടച്ചിട്ടു. ധർമടം ബീച്ച് റിസോർട്ടിന് സമീപം ഫർസാന മൻസിലിൽ ആസ്യ കോവിഡ് ബാധിച്ച് മരിച്ച സംഭവത്തിൽ കുടുംബാംഗങ്ങൾ ഉൾപ്പെടെ കൂടുതൽ പേർക്ക് കോവിഡ് ബാധിച്ച സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണം ഏർെപ്പടുത്തിയത്. ഇവരുടെ കുടുംബത്തിലുളളവർക്കെല്ലാം സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതേതുടർന്ന് ആരോഗ്യവകുപ്പ് കൂടുതൽ പേരിലേക്ക് നിരീക്ഷണം വ്യാപിപ്പിച്ചു. ആസ്യയുടെ ഭർത്താവും മക്കളും ഉൾപ്പെടെയുളളവരിലാണ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്. രോഗം കണ്ടെത്തിയ ഭർത്താവും രണ്ട് മക്കളും തലശ്ശേരി മത്സ്യമാർക്കറ്റിലെ കച്ചവടക്കാരാണ്. ഇവരിൽ രോഗം കണ്ടെത്തിയതിനെ തുടർന്ന് മത്സ്യമാർക്കറ്റ് ജില്ല കലക്ടരുടെ നിർദേശപ്രകാരം കഴിഞ്ഞ തിങ്കളാഴ്ച മുതൽ അടച്ചിട്ടിരിക്കുകയാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തലശ്ശേരി മാർക്കറ്റിൽ കച്ചവടം ഉണ്ടായിരിക്കില്ല. മാർക്കറ്റിൽ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരുടെ പേര് വിവരങ്ങൾ അധികൃതർ ശേഖരിച്ചിട്ടുണ്ടെങ്കിലും ഉറവിടം കണ്ടെത്താനായിട്ടില്ല. രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ സമ്പർക്കപട്ടികയിലുളളവരുടെയെല്ലാം സ്രവം പരിശോധിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. തലശ്ശേരിയിൽനിന്ന് മത്സ്യമെടുത്ത് വിവിധ സ്ഥലങ്ങളിൽ വിൽപന നടത്തുന്നവരും സമ്പർക്ക പട്ടികയിലുണ്ട്. അതിനിടെ, തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മാറ്റിയപ്പോഴാണ് ആസ്യക്ക് കോവിഡ് റിപ്പോർട്ട് ചെയ്തത്. കോഴിേക്കാട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ആസ്യ മരിച്ചത്. തലശ്ശേരി നഗരസഭക്കകത്തെ മത്സ്യമാർക്കറ്റ് റോഡ്, ലോഗൻസ് റോഡ്, ഒ.വി. റോഡ്, ഗുണ്ടർട്ട് റോഡ്, തലായി റോഡ് എന്നിവയാണ് ഞായറാഴ്ച വൈകീട്ട് പൊലീസ് അടച്ചത്. ധർമടം പഞ്ചായത്തിലെ ധർമടം പാലം, ചിറക്കുനി അണ്ടല്ലൂർ റോഡ് ഉൾപ്പെടെയുളള ഭൂരിഭാഗം റോഡുകളും ഇന്നലെ അടച്ചിട്ടു. പഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടെയ്ൻമൻെറ് സോണിൽ ഉൾപ്പെടുത്തിയാണ് നിയന്ത്രണം. ഇവിടെ പൊലീസ് പരിശോധന കർശനമാക്കി. ആളുകൾ ആവശ്യമില്ലാതെ പുറത്തിറങ്ങരുതെന്നും കടകൾ തുറക്കരുതെന്നും പൊലീസ് മുന്നറിയിപ്പുണ്ട്. അവശ്യസാധനങ്ങൾക്ക് പഞ്ചായത്ത് കോൾ സൻെററുമായി ബന്ധപ്പെടാം. നിയന്ത്രണം ഏർപ്പെടുത്തുന്നതി‍ൻെറ ഭാഗമായി ജില്ല പൊലീസ് മേധാവി യതീഷ് ചന്ദ്ര തലശ്ശേരി, ധർമടം മേഖലയിൽ ഇന്നലെ പരിശോധന നടത്തി. പടം.......TLY OV ROAD--.jpg (488.2 KB) Download | Briefcase | Remove TLY FISH MARKET ROAD.jpg (339.4 KB) Download | Briefcase | Remove TLY CHIRAKKUNI ROAD.jpg (229 KB) Download | Briefcase | Remove തലശ്ശേരി നഗരസഭയിൽ പൊലീസ് അടച്ചിട്ട ഒ.വി. റോഡ്, മത്സ്യമാർക്കറ്റ് റോഡ്, ചിറക്കുനി അണ്ടല്ലൂർ റോഡ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.