കണ്ണൂർ: കോവിഡ് വ്യാപനം ആശങ്കാജനകമായി തുടരുന്ന കണ്ണൂരില്‍ ഏഴു പേര്‍ക്കു കൂടി ഞായറാഴ്ച രോഗബാധ സ്ഥിരീകരിച്ചു. നാലു പേര്‍ വിദേശരാജ്യങ്ങളില്‍നിന്നും മൂന്നു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 229 ആയി. പത്ത് ദിവസത്തിനിടെ 85 പേർക്കാണ് ജില്ലയിൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. കോവിഡ് വ്യാപനം കുറയാത്തതിൻെറ ആശങ്കയിലാണ് ജില്ല ഭരണകൂടവും ആരോഗ്യവകുപ്പും. മേയ് 20ന് കണ്ണൂര്‍ വിമാനത്താവളം വഴി ഒമാനില്‍നിന്നുള്ള ഐ.എക്‌സ് 714 വിമാനത്തില്‍ എത്തിയ മുഴപ്പിലങ്ങാട് സ്വദേശി 19കാരി, 22ന് ഇതേനമ്പര്‍ വിമാനത്തിലെത്തിയ ഇരിട്ടി സ്വദേശി 38കാരന്‍, 27ന് ദുബൈയില്‍ നിന്നുള്ള ഐ.എക്‌സ് 1746 വിമാനത്തിലെത്തിയ തലശ്ശേരി സ്വദേശി 18കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി 23ന് ദുബൈയില്‍ നിന്നുള്ള ഐ.എക്‌സ് 344 വിമാനത്തിലെത്തിയ കടമ്പൂര്‍ സ്വദേശി 44കാരന്‍ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവര്‍. രാജധാനി എക്‌സ്പ്രസ് വഴി മേയ് 22ന് ഡല്‍ഹിയില്‍ നിന്നെത്തിയ മുഴക്കുന്ന് സ്വദേശിയും ഇപ്പോള്‍ കോട്ടയം മലബാറില്‍ താമസവുമായ 25കാരന്‍, 28ന് മുംബൈയില്‍ നിന്നെത്തിയ ആലക്കോട് സ്വദേശി 58കാരന്‍, 17ന് അഹമ്മദാബാദില്‍നിന്ന് വാഹനത്തിലെത്തിയ കോട്ടയം മലബാര്‍ സ്വദേശി 23കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍. നിലവിൽ 114 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. കോവിഡ് ബാധിതരിൽ 126 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവില്‍ ജില്ലയില്‍ 9,459 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 64 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മൻെറ് സൻെററില്‍ 89 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 30 പേരും കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ 19 പേരും വീടുകളില്‍ 9,257 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെയായി ജില്ലയില്‍ നിന്നും 7,118 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 6,423 എണ്ണത്തിൻെറ ഫലം ലഭ്യമായി. 6,011 എണ്ണത്തിൻെറ ഫലം നെഗറ്റിവാണ്. 695 എണ്ണത്തിൻെറ ഫലം ലഭിക്കാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.