പഴയങ്ങാടി: മാടായി പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് പുതിയങ്ങാടി ബദയിൽ തോട് കൈയേറി പഞ്ചായത്ത് തൊഴിലുറപ്പു പദ്ധതിയിലുൾപ്പെടുത്തി സ്വകാര്യ വ്യക്തികളുടെ സ്‌ഥലത്തേക്ക് റോഡ് നിർമിക്കുന്നത് സംബന്ധിച്ചും ബദയിൽ തോട് കൈയേറ്റത്തെ സംബന്ധിച്ചും സമഗ്രാന്വേഷണം വേണമെന്ന് സി.പി.എം മാടായി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. മുസ്ലിം ലീഗിലെ ഉന്നതർക്കും ഭൂമാഫിയക്കുംവേണ്ടി തണ്ണീർത്തടങ്ങളും തോടും അനധികൃതമായി കൈയേറി നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നതെന്നും മാടായി പഞ്ചായത്ത് പ്രസിഡൻറടക്കമുള്ള, ലീഗ് നേതാക്കളുടെ സ്വകാര്യ ഭൂമി സംരക്ഷിച്ചുകൊണ്ടാണ് തൊഴിലുറപ്പ് പദ്ധതി ഫണ്ട് ഉപയോഗിച്ച് തോട് കെെയേറി അനധികൃത നിർമാണം നടത്തുന്നതെന്നും സി.പി.എം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.