വയനാട്ടിൽ ടി.വി, ഇൻറർനെറ്റ് സൗകര്യമില്ലാത്ത 9,000 വിദ്യാർഥികൾ

കൽപറ്റ: ഓൺലൈൻ ക്ലാസുകളോടെ പുതിയ അധ്യയന വർഷം തിങ്കളാഴ്ച തുടങ്ങാനിരിക്കെ, വയനാട്ടിൽ ടി.വിയോ, ഇൻറർനെറ്റ്, സ്മാർട്ട് ഫോൺ സൗകര്യമോ ഇല്ലാത്ത 9,000 വിദ്യാർഥികൾ. ആദിവാസി വിഭാഗത്തിലുള്ള കുട്ടികളാണ് ഇവരിൽ ഭൂരിഭാഗവും. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത വിദ്യാർഥികൾക്ക് തദ്ദേശസ്വയം ഭരണ വകുപ്പുകളുടെ സഹായത്തോടെ വാർഡ് തലത്തിൽ ഓൺലൈൻ പഠനത്തിന് സൗകര്യം ഒരുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും എങ്ങുമെത്തിയിട്ടില്ല. ഇത്തരം വിദ്യാർഥികൾക്ക് സമീപത്തെ അങ്കണവാടികൾ, ഗ്രന്ഥശാലകൾ, ഊര് വിദ്യാ കേന്ദ്രങ്ങൾ, സമൂഹിക പഠന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഓൺലൈൻ ക്ലാസുകൾ ലഭ്യമാക്കാനാണ് നീക്കം. പൊതു കെട്ടിടങ്ങളും ഏറ്റെടുക്കും. കൈറ്റിൻെറ സാങ്കേതിക സഹായത്തോടെയാണ് ഇവിടങ്ങളിൽ സൗകര്യങ്ങൾ ഒരുക്കുക. 244 മൻെറർ ടീച്ചർമാരെയും ഉപയോഗപ്പെടുത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.