ksa ksa gen 4 ഇന്ത്യൻ സ്​കൂളുകൾ ജൂൺ 21 വരെ തുറക്കില്ല

റിയാദ്: കോവിഡ് പ്രതിസന്ധിയിൽ അടച്ച സൗദി അറേബ്യയിലെ ഇൻറർനാഷനൽ ഇന്ത്യന്‍ സ്‌കൂളുകള്‍ ജൂണ്‍ 21 വരെ തുറക്കില്ലെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് അറിയിച്ചു. ഇന്ത്യൻ സ്കൂൾ ഉന്നതാധികാരസമിതിയുടെയും അതത് സ്കൂൾ ഭരണസമിതികളുടേയും ശിപാർശകളുടെ അടിസ്ഥാനത്തിലാണ് സ്കൂളുകൾ തുറക്കുന്നത് നീട്ടിവെച്ചത്. ഏപ്രില്‍ 20ന് സ്‌കൂളുകള്‍ അടച്ചിടാന്‍ എടുത്ത തീരുമാനത്തിൻെറ തുടച്ചയായാണ് നടപടി. സൗദിയില്‍ ലോക്ഡൗൺ ഇളവുകള്‍ പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിൻെറ നിർദേ‍ശങ്ങൾക്ക് അനുസൃതമായി സ്ഥിതിഗതികള്‍ വീണ്ടും വിലയിരുത്തും. ഫീസ് കുടിശ്ശികയുള്ള വിദ്യാർഥികളേയും സ്‌കൂളുകള്‍ നടത്തുന്ന ഓൺലൈന്‍ ക്ലാസുകളില്‍ ചേരാന്‍ അനുവദിക്കും. രക്ഷിതാക്കള്‍ ഇപ്പോള്‍ ട്യൂഷന്‍ ഫീ മാത്രമേ അടക്കേണ്ടതുള്ളൂ. രാജ്യത്തെ സ്വകാര്യ സി.ബി.എസ്.ഇ സ്‌കൂളുകളും സമാന നടപടികള്‍ സ്വീകരിക്കാന്‍ അംബാസഡര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.