uae nash01 കോവിഡ്: യു.എ.ഇ സ്വീകരിച്ച നടപടികള്‍ക്ക് ഇക്കണോമിക് കോർപറേഷൻ ആൻഡ് െഡവലപ്മൻെറിൻെറ അംഗീകാരം കോവിഡ്: യു.എ.ഇ നടപടികള്‍ക്ക് ഇക്കണോമിക് കോർപറേഷൻ ആൻഡ് െഡവലപ്മൻെറിൻെറ അംഗീകാരം രാജ്യത്ത് ഏർപ്പെടുത്തിയ ഒട്ടേറെ ഇളവുകളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട് ദുബൈ: കൊറോണ വൈറസ് മഹാമാരിയെ ചെറുക്കാന്‍ യുനൈറ്റഡ് അറബ് എമിറേറ്റ്സ് നടത്തിയ ശ്രമങ്ങളെയും വിവിധ മേഖലകളിൽ പ്രതിസന്ധിയുടെ ആഘാതം പരിമിതപ്പെടുത്തുന്നതിന് സ്വീകരിച്ച ഫലപ്രദ നടപടികൾക്കും ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോർപറേഷൻ ആൻഡ് െഡവലപ്മൻെറിൻെറ അംഗീകാരം. ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ കോവിഡ് 19 സാധ്യതയെക്കുറിച്ചും പ്രതിസന്ധിയെ നേരിടാനുള്ള അവരുടെ സാമ്പത്തിക കഴിവിനെക്കുറിച്ചും സംഘടന നടത്തുന്ന വിശകലനത്തെ തുടർന്നാണ് ഈ അഭിനന്ദനം. ഒ.ഇ.സി.ഡിയുടെ കോവിഡ് 19 പോളിസി ഹബ്ബിൽ ഓരോ രാജ്യത്തും രോഗം ബാധിച്ചവരുടെ എണ്ണത്തെക്കുറിച്ചും ഇതിനെ നേരിടാൻ അവർ സ്വീകരിച്ച നടപടികളെക്കുറിച്ചും വിശദീകരണമുണ്ട്. ദേശീയ തലത്തിൽ വിവിധ സർക്കാർ സ്ഥാപനങ്ങൾ നടത്തിയ തയാറെടുപ്പ്, പരിശ്രമം, തന്ത്രപരമായ പദ്ധതികൾ എന്നിവ ഉൾപ്പെടുത്തി ഫെഡറൽ കോംപറ്റിറ്റീവ്‌നെസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി (എഫ്.സി.എസ്.എ) തയാറാക്കിയ വിശദമായ റിപ്പോർട്ടാണ് വിലയിരുത്തലിന് അടിസ്ഥാനമാക്കിയത്. ഊർജം, വിദ്യാഭ്യാസം, ആരോഗ്യം, ആശയവിനിമയം, സർക്കാർ സേവനങ്ങൾ തുടങ്ങിയ സുപ്രധാന മേഖലകളിലെ പ്രവര്‍ത്തനത്തിൻെറ തുടർച്ച കണക്കിലെടുത്ത്, കൊറോണ വൈറസിൻെറ വ്യാപനം തടയാൻ യു.എ.ഇ സ്വീകരിച്ച വിവിധ മാർഗങ്ങളെ എഫ്.സി.എസ്.എ റിപ്പോർട്ട് ഉയർത്തിക്കാട്ടുന്നു. യു.എ.ഇ ആരംഭിച്ച ബോധവത്കരണ കാമ്പയിനുകളും നടപ്പാക്കിയ നടപടികളുടെ പ്രായോഗികതയും രോഗബാധിതരുടെ എണ്ണം കുറക്കുന്നതിന് സഹായിച്ചിട്ടുണ്ട്. \"പെട്ടെന്നുള്ള പ്രതികരണം, ഉടൻ തീരുമാനമെടുക്കൽ എന്നിവ പ്രതിസന്ധിയെ നേരിടാനുള്ള ദേശീയ പദ്ധതികൾ വേഗത്തിൽ നടപ്പാക്കുന്നതിനും എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ഭരണപരമായ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനും കാരണമായി. പ്രകടമായ പ്രതിരോധം വ്യക്തമാക്കുന്നത് സർക്കാർ സംവിധാനത്തിൻെറ നവീകരണമാണ്. യു.എ.ഇ നേതൃത്വത്തിൻെറ മാർഗ നിർദേശത്തിനനുസരിച്ച് ഇത് തികച്ചും യോജിപ്പിലും ഏകോപനത്തിലും പ്രവർത്തിക്കുന്നു\" എഫ്.സി.എസ്.എ ഡയറക്ടർ ജനറൽ അബ്ദുല്ല നാസർ ലൂത്ത പറഞ്ഞു. വൈറസ് നിയന്ത്രണ ശ്രമങ്ങൾക്കൊപ്പം ബിസിനസ് തുടർച്ച ഉറപ്പുവരുത്തുന്നതിന് വ്യക്തികൾക്കും കമ്പനികൾക്കും സപ്പോര്‍ട്ട്, സാമ്പത്തിക ഉത്തേജകങ്ങൾ, വാണിജ്യ വളർച്ചാ നടപടികൾ എന്നിവയും കൈക്കൊണ്ടതായി റിപ്പോർട്ട് വിശദീകരിക്കുന്നു. റീട്ടെയിൽ മേഖലയുടെയും ബാധിത കമ്പനികളുടെയും സാമ്പത്തിക വളർച്ചയെ സഹായിക്കുന്നതിന് 100 ബില്യൺ ദിർഹം, ദേശീയ സമ്പദ്‌വ്യവസ്ഥയെ സഹായിക്കുന്നതിന് 156 ബില്യൺ ദിർഹം എന്നിവ അടങ്ങിയ 256 ബില്യൺ ദിർഹം വിലമതിക്കുന്ന രണ്ട് പദ്ധതികള്‍ സെൻട്രൽ ബാങ്ക് ഓഫ് യുനൈറ്റഡ് അറബ് എമിറേറ്റ്‌സ് പ്രഖ്യാപിച്ചു. അബൂദബി സർക്കാറിൻെറ ഒമ്പത് ബില്യൺ ദിർഹം സപ്പോർട്ട് പ്ലാൻ, ദുബൈ സർക്കാറിൻെറ 1.5 ബില്യൺ ദിർഹം സാമ്പത്തിക പ്രോത്സാഹന പാക്കേജ് എന്നിവയും ശ്രദ്ധ ആകർഷിക്കുന്നു. ജീവനക്കാരുടെയും തൊഴിലാളികളുടെയും കാലഹരണപ്പെട്ട റെസിഡൻസികൾ മൂന്ന് മാസത്തേക്ക് നീട്ടുക, കാലഹരണപ്പെട്ട പെർമിറ്റുകൾക്കുള്ള പിഴ നടപ്പുവർഷം അവസാനിക്കുന്നതുവരെ റദ്ദാക്കുക, ടൂറിസം, ഹോസ്പിറ്റാലിറ്റി, വ്യാപാര മേഖലകളിലെ ഡീലർമാർക്കുള്ള വൈദ്യുതി, ജല സേചന ഫീസ് മൂന്ന് മാസത്തേക്ക് 20 ശതമാനം കുറയ്ക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. പ്രതിരോധ നടപടികളെക്കുറിച്ച് അവബോധം വളർത്തുന്നതിനും സമൂഹത്തിൻെറ മാനസിക ക്ഷേമം സംരക്ഷിക്കുന്നതിനും സ്വീകരിച്ച നടപടികളെക്കുറിച്ചും റിപ്പോര്‍ട്ട് പരാമർശിക്കുന്നുണ്ട്. uae covid ഫോട്ടോ മാത്രം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.