uae nash03 അബൂദബിയിലെ ഭവനസമുച്ചയങ്ങളിൽ സൗജന്യ കോവിഡ് പരിശോധന കാമ്പയിൻ

അബൂദബിയിലെ ഭവനസമുച്ചയങ്ങളിൽ സൗജന്യ കോവിഡ് രോഗ പരിശോധന കാമ്പയിൻ അബൂദബി: തലസ്ഥാന എമിറേറ്റിലെ ഉയർന്ന ജനസാന്ദ്രതയുള്ള മേഖലകളിലെ ഭവനസമുച്ചയങ്ങളിൽ സൗജന്യ കോവിഡ് പരിശോധനകളിലൂടെ ദേശീയ സ്‌ക്രീനിങ് പ്രോഗ്രാം വിപുലീകരിക്കുമെന്ന് അബൂദബി ആരോഗ്യ വകുപ്പ്. തലസ്ഥാന എമിറേറ്റിലെ താമസക്കാരിൽ കൂടുതൽപേർ താമസിക്കുന്ന മേഖലയിൽ കോവിഡ് പരിശോധന നടത്തുകയും ജനസംഖ്യ കൂടുതലുള്ള പാർപ്പിട മേഖലകളെ കൂടുതൽ സുരക്ഷിതമാക്കുകയുമാണ് വിവിധ വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെയുള്ള പരിശോധന കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ശനിയാഴ്ച മുതൽ ഭവന സമുച്ചയങ്ങൾ കേന്ദ്രീകരിച്ചുള്ള സൗജന്യ കോവിഡ് രോഗ പരിശോധന പരിപാടി ആരംഭിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ആരോഗ്യ സേവന ലഭ്യത ഉറപ്പാക്കി ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. എല്ലാവരും സൗജന്യ പരിശോധന കൂടുതൽ ഫലവത്തായി പ്രയോജനപ്പെടുത്തണം. പൊതുജനാരോഗ്യ സംരക്ഷണത്തിനും വൈറസ് വ്യാപനം തടയാനും കോവിഡ്19 രോഗ പരിശോധനകളുടെ എണ്ണം വർധിപ്പിക്കുക എന്ന പൊതു നയത്തിൻെറ ഭാഗമാണിതെന്നും അധികൃതർ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.