കരിക്കോട്ടക്കരി വില്ലേജിൻെറ പരിധി നിർണയിച്ചു ഇരിട്ടി: അയ്യന്‍കുന്ന് വില്ലേജ് വിഭജിച്ച് കരിക്കോട്ടക്കരി ആസ്ഥാനമായി രൂപംകൊണ്ട പുതിയ വില്ലേജിൻെറ പരിധി നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവായി. അയ്യന്‍കുന്ന് പഞ്ചായത്തിലെ എടപ്പുഴ, കൂമന്‍തോട്, കരിക്കോട്ടക്കരി, കമ്പനി നിരത്ത്, ഈന്തുംകരി, വലിയപറമ്പുംകരി, ആനപ്പന്തി വാര്‍ഡിൻെറ ഒരു ഭാഗവും മുണ്ടയാം പറമ്പ് വാര്‍ഡിൻെറ ഒരുഭാഗവും ആറളം പഞ്ചായത്തിൻെറയും വില്ലേജിൻെറയും ഭാഗമായ എടൂര്‍ വാര്‍ഡിൻെറ കുറച്ച് ഭാഗങ്ങളും മാഞ്ചോട് വാര്‍ഡ് പൂര്‍ണമായും അഞ്ചാം വാര്‍ഡായ വിയറ്റ്നാം പൂര്‍ണമായുമാണ് കരിക്കോട്ടക്കരി വില്ലേജില്‍ ഉള്‍പ്പെടുന്നത്. വില്ലേജ് ഓഫിസര്‍, സ്പെഷല്‍ വില്ലേജ് ഓഫിസര്‍, വില്ലേജ് അസിസ്റ്റൻറ്, രണ്ട് ഫീല്‍ഡ് അസിസ്റ്റൻറ്, പാര്‍ട്ട്ടൈം സ്വീപ്പർ എന്നീ തസ്തികകളും അനുവദിച്ച് ലാൻഡ് റവന്യൂ കമീഷണര്‍ ഉത്തരവായി. ഫര്‍ണിച്ചർ വാങ്ങാൻ ഒരുലക്ഷം രൂപയും കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങള്‍ വാങ്ങാൻ രണ്ടുലക്ഷം രൂപയും അനുവദിച്ചു. പുതിയ വില്ലേജിന് കെട്ടിടം പണിയാന്‍ കരിക്കോട്ടക്കരി ടൗണിൻെറ ഹൃദയഭാഗത്ത് കരിക്കോട്ടക്കരി മേഖല വികസന സമിതി 0.0243 ഹെക്ടര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്. ഇത് വില്ലേജിന് വിട്ടുകൊടുക്കാമെന്നും സമ്മതിച്ചിട്ടുണ്ട്്്. അയ്യന്‍കുന്ന് വില്ലേജ് ഓഫിസ് നിലവിലുള്ള കെട്ടിടത്തില്‍ തന്നെ തുടരുമെന്നും ലാന്‍ഡ് റവന്യൂ കമീഷണറുടെ ഉത്തരവില്‍ പറയുന്നു. ഇരിട്ടിയിൽ സമയക്രമം നിശ്ചയിച്ചു ഇരിട്ടി: ലോക്ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് നീങ്ങിയതോടെ നഗരസഭ പരിധിയില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് സമയക്രമം നിശ്ചയിച്ചു. എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് സമയം അനുവദിച്ചത്. അടഞ്ഞുകിടന്ന സ്ഥാപനങ്ങള്‍ ശുചീകരിച്ചതിന് ശേഷമേ തുറക്കാവൂ. അനാദി, പച്ചക്കറി, പഴക്കച്ചവടം, ബേക്കറി, ഫ്രൂട്ട് സ്റ്റാളുകള്‍, ചിക്കന്‍, കോള്‍ഡ് സ്റ്റോറേജ്, ഉണക്കമത്സ്യം എന്നീ സ്ഥാപനങ്ങള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നതുപോലെ തുടരാം. റബര്‍, മലഞ്ചരക്ക് വ്യാപാരം, വര്‍ക്ഷോപ്, സ്പെയര്‍ പാര്‍ട്സ്, ഫിനാന്‍സ്, ഫര്‍ണിച്ചര്‍, പാത്രക്കടകള്‍, കയര്‍ ഷോപ്, ടാര്‍ പായ ഷോപ്പുകള്‍ എന്നിവ ചൊവ്വ, വ്യാഴം ദിവസങ്ങളിലും സിമൻറ്, സ്റ്റീല്‍, പെയിൻറ്, ഹാര്‍ഡ്വെയര്‍, ടൈല്‍സ് ആന്‍ഡ് മാര്‍ബിള്‍, ഇലട്രോണിക്സ്, പ്ലംബിങ് മെറ്റീരിയല്‍സ്, കണ്ണട വിൽപന സ്ഥാപനങ്ങള്‍, ഫാന്‍സി ആൻഡ് ഫുട്വെയര്‍ സ്ഥാപനങ്ങള്‍ ബുധന്‍, ശനി ദിവസങ്ങളിലും തുറക്കാം. മൊബൈല്‍ ഷോപ്, കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍, സ്റ്റേഷനറി, ബുക്ക്സ്റ്റാള്‍ എന്നിവ തിങ്കള്‍, വെള്ളി ദിവസങ്ങളിലും തുറക്കാം. കാര്‍ഷിക നഴ്സറികള്‍, കാര്‍ഷിക ഉപകരണങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ എന്നിവ തിങ്കള്‍ മുതല്‍ ശനിവരെ തുറന്നുപ്രവര്‍ത്തിക്കാം. വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുമ്പോള്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളും ജില്ല ഭരണകൂടവും നിഷ്‌കര്‍ഷിച്ചിട്ടുള്ള എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കേണ്ടതാണ്. പ്രവാസികൾക്കുള്ള നിരീക്ഷണ കേന്ദ്രങ്ങള്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവിടേക്ക് ധാരാളമായി പ്രവാസികള്‍ എത്തുന്നതിനാല്‍ അതിജാഗ്രത പാലിക്കണമെന്നും നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നഗരസഭ ചെയര്‍മാന്‍ പി.പി. അശോകന്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.