കണ്ണൂർ: ലോക്ഡൗണിനെ തുടർന്ന് സർവിസ് നിർത്തിവെച്ച കെ.എസ്.ആർ.ടി.സി ജില്ലയിൽ ഭാഗികമായി പുനരാരംഭിച്ചു. സർക്കാർ തീരുമാനത്തിൻെറ ഭാഗമായി ബുധനാഴ്ചയാണ് സർവിസ് പുനരാരംഭിച്ചത്. ജില്ലയിൽ 42 ബസുകളാണ് മൂന്നു ഡിപ്പോകളിൽ നിന്നായി ബുധനാഴ്ച സർവിസ് നടത്തിയത്. കണ്ണൂർ ഡിപ്പോയിലെ 11ഉം തലശ്ശേരിയിൽ നിന്ന് 10ഉം പയ്യന്നൂർ ഡിപ്പോയിൽനിന്ന് 21ഉം സർവിസുകളാണ് ബുധനാഴ്ച നടത്തിയത്. കണ്ണൂരിൽ നിന്ന് ഇരിട്ടി, തലശ്ശേരി, പയ്യന്നൂർ, കുടിയാന്മല ഭാഗങ്ങളിലേക്കും തലശ്ശേരിയിൽ നിന്ന് ഇരിട്ടി, കണ്ണൂർ, പാനൂർ, കൊട്ടിയൂർ ഭാഗങ്ങളിലേക്കുമാണ് സർവിസ് നടത്തിയത്. കണ്ണൂർ, ചെറുപുഴ റൂട്ടുകളിലാണ് പയ്യന്നൂർ ഡിപ്പോകളിൽ നിന്നുള്ള ബസുകൾ സർവിസ് നടത്തിയത്. കണ്ണൂർ–ഇരിട്ടി റൂട്ടിൽ ഒരു സ്വകാര്യ ബസും ബുധനാഴ്ച സർവിസ് നടത്തി. പൊതുവേ ബസുകളിൽ യാത്രക്കാർ കുറവായിരുന്നു. പുതുക്കിയ ചാർജാണ് യാത്രക്കാരിൽ നിന്ന് ഈടാക്കിയത്. വ്യാഴാഴ്ച കണ്ണൂർ ഡിപ്പോയിൽനിന്ന് 30 സർവിസുകൾ നടത്തുമെന്ന് ഡിപ്പോ അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.