മാഹിയിൽ വീണ്ടും കോവിഡ്

മാഹി: മാഹിയിൽ തുടർച്ചയായ രണ്ടാം ദിവസവും കോവിഡ് സ്ഥിരീകരിച്ചു. മുംബൈയിൽനിന്ന് എത്തിയ പള്ളൂർ ഇരട്ടപ്പിലാക്കൂൽ സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈയിൽനിന്ന് ഇൗ മാസം 18നാണ് മലയാളി സമാജത്തി‍ൻെറ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ ബസിൽ ഇയാൾ കണ്ണൂർ വരെയെത്തിയത്. 31കാരനായ ഇദ്ദേഹത്തിന് മാഹിയിലെത്താൻ പിതാവി‍ൻെറ കാർ കണ്ണൂരിൽ എത്തിച്ചിരുന്നു. മുറിയിൽ കൂടെ താമസിച്ചിരുന്ന നാലഞ്ചുപേർക്ക് ചുമയും പനിയുമുണ്ടായിരുന്നതായി യുവാവ് വിവരം നൽകി. മുംബൈയിൽനിന്ന് കണ്ണൂരിലെത്തിയ ബസിൽ 25ഓളം സഹയാത്രികരുമുണ്ടായിരുന്നു. 18ന് ഇദ്ദേഹത്തെ മാഹി ഗവ. ജനറൽ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ സ്രവ പരിശോധനയിലാണ് രോഗസ്ഥിരീകരണമുണ്ടായത്. മാഹി ഗവ. ജനറൽ ആശുപത്രിയിൽ ബുധനാഴ്ച രണ്ടുപേരെ പ്രവേശിപ്പിച്ചു. ഐസൊലേഷൻ വാർഡിൽ നാലു പേരാണുള്ളത്. 28 ദിവസം പൂർത്തിയായതിനാൽ 907 പേർ പട്ടികയിൽനിന്ന് പുറത്തായി. മേഖലയിലെ വീടുകളിൽ നിരീക്ഷണത്തിലുള്ള 568 പേരിൽ 31 വ്യക്തികൾ ബുധനാഴ്ച എത്തിയവരാണ്. ചാലക്കര ആയുർവേദ മെഡിക്കൽ കോളജ് കോവിഡ് കേന്ദ്രത്തിൽ 13 പേരാണ് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ കഴിയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.