മാവൂർ റൂട്ടിൽ സ്വകാര്യ ബസുകൾ ഓടിത്തുടങ്ങി

മാവൂർ: കോഴിക്കോട്-മാവൂർ റൂട്ടിൽ ബസുകൾ ഓടിത്തുടങ്ങി. ബുധനാഴ്ച ആറ് സ്വകാര്യ ബസുകളാണ് സർവിസ് നടത്തിയത്. കെ.എസ്.ആർ.ടി. സി ബസും സർവിസ് നടത്തി. കോഴിക്കോട്-മാവൂർ-അരീക്കോട് റൂട്ടിലോടുന്ന ബസുകൾ ജില്ല അതിർത്തിയായ എരഞ്ഞിമാവിൽ യാത്ര അവസാനിപ്പിച്ചു. ബസുകൾ നിരത്തിലിറങ്ങിയെങ്കിലും യാത്രക്കാർ വളരെ കുറവായിരുന്നു. കാൻസർ സൻെറർ അഭയ കേന്ദ്രമാക്കുന്നതിനെതിരെ 'പ്രതിഷേധ മുഷ്ടി' മാവൂർ: തെങ്ങിലക്കടവ് കാൻസർ സൻെറർ അഭയ കേന്ദ്രമാക്കി മാറ്റാനുള്ള സർക്കാർ നീക്കത്തിനെതിരെ ജനകീയ സമര സമിതി 'ഗൃഹാങ്കണത്തിൽനിന്ന് പ്രതിഷേധ മുഷ്ടി'സമരം സംഘടിപ്പിച്ചു. കാൻസർ ആശുപത്രി പരിസരത്ത് നടത്ത സമരം എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. സർക്കാർ തീരുമാനത്തിൽനിന്ന് പിന്തിരിഞ്ഞില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുമെന്ന് എം.പി പറഞ്ഞു. സമരസമിതി ചെയർമാൻ കെ. ഉസ്മാൻ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ യു.സി. രാമൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത്, ബി.ജെ.പി മുൻ നിയോജകമണ്ഡലം പ്രസിഡൻറ് കെ.സി. വത്സരാജ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് വളപ്പിൽ റസാഖ്, വി.എസ്. രഞ്ജിത് എന്നിവർ സംബന്ധിച്ചു. കൺവീനർ പി.ടി. അസീസ് സ്വാഗതവും വൈസ് ചെയർമാൻ സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.