കൊയിലാണ്ടി: ലോക്ഡൗണിൽ കടക്ക് താഴുവീണപ്പോൾ ഒരു കുടുംബ ജന്മം നൽകിയത് മനോഹരമായ അലങ്കാര വസ്തുക്കൾക്ക്. കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിനു സമീപം ഷൗക്കു മാൾ എന്ന കട നടത്തുന്ന ഷൗക്കത്തലിയും ഭാര്യ ഫാത്തിമയും മകൻ ഒന്നാം ക്ലാസുകാരൻ ആമിൽ അഹമ്മദും ചേർന്നാണ് കരകൗശല വസ്തുക്കൾ രൂപപ്പെടുത്തിയത്. കുപ്പികൾ, പൊട്ടിയ കളിപ്പാട്ടം, ചിരട്ട, കല്ലുമ്മക്കായ തോട്, തെങ്ങിൻ കുലച്ചിൽ, ഇത്തിൾ, തുണി എന്നിവകൊണ്ടാണ് നിർമാണം. മസായി കുടിൽ, ഹൗസ് ബോട്ട്, കശ്മീർ ബോട്ട്, പൂക്കൾ, ഫ്ലവേഴ്സ്, പൂക്കുട, പായക്കപ്പൽ തുടങ്ങിയ നിരവധി വസ്തുക്കളാണ് ഇവരുടെ കരവിരുതിൽ വിരിഞ്ഞത്. നിറം നൽകാൻ ബീറ്റ്റൂട്ട്, മുരിങ്ങയില തുടങ്ങിയ പച്ചക്കറികളുടെ നീരുകൾ ഉപയോഗിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.