ഡൽഹി െപാലീസി​െൻറ വിദ്യാർഥി വേട്ടയിൽ പ്രതിഷേധിച്ച് സോളിഡാരിറ്റി മാർച്ച്

ഡൽഹി െപാലീസിൻെറ വിദ്യാർഥി വേട്ടയിൽ പ്രതിഷേധിച്ച് സോളിഡാരിറ്റി മാർച്ച് കണ്ണൂർ: പൗരത്വ സമരത്തിൽ സജീവമായി പങ്കെടുത്ത വിദ്യാർഥി നേതാക്കളെയും ആക്ടിവിസ്റ്റുകളെയും കള്ളക്കേസിൽ കുടുക്കി വേട്ടയാടുന്ന ഡൽഹി െപാലീസ് നടപടിക്കെതിരെ സോളിഡാരിറ്റി ഹെഡ് പോസ്റ്റ് ഓഫിസ് മാർച്ച് നടത്തി. ജാമിഅ മില്ലിയ വിദ്യാർഥിയും സി.എ.എ വിരുദ്ധ സമര നായകനുമായ ആസിഫ് ഇഖ്ബാലിനെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലായിരുന്നു മാർച്ച്. ജില്ല പ്രസിഡൻറ് പി.ബി.എം. ഫർമീസ് ഉദ്ഘാടനം ചെയ്തു. അന്യായമായി അറസ്റ്റ് ചെയ്ത മുഴുവൻ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കുക, ഭീകര നിയമങ്ങൾ ചാർത്തിയ കള്ളക്കേസുകൾ എഴുതിത്തള്ളുക, ഇസ്ലാമോഫോബിയ ചെറുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ സമരക്കാർ ഉന്നയിച്ചു. മാർച്ച് പോസ്റ്റ് ഓഫിസിന് മുന്നിൽ പൊലീസ് തടഞ്ഞു. ജില്ല സെക്രട്ടറി എം.ബി.എം. ഫൈസൽ, ജില്ല കമ്മിറ്റിയംഗങ്ങളായ കെ.പി. സ്വാബിർ, നിയാസ് കക്കാട്, കണ്ണൂർ ഏരിയ സെക്രട്ടറി സഹീർ ചൊവ്വ എന്നിവർ നേതൃത്വം നൽകി. തലശ്ശേരി ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ നടന്ന പ്രതിഷേധ സമരം ഏരിയ പ്രസിഡൻറ് മുഹമ്മദ് അസ്കർ, ഏരിയ സെക്രട്ടറി എ.പി. അജ്മൽ, റാഷിദ് അമ്പാലി എന്നിവർ നേതൃത്വം നൽകി. പാനൂർ ഏരിയ കമ്മിറ്റി കരിയാട് സംഘടിപ്പിച്ച പോസ്റ്റ് ഓഫിസ് ഉപരോധം ജില്ല ജനറൽ സെക്രട്ടറി കെ.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി സിദ്ദീഖ് അസ്ലം നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.