പയഞ്ചേരിമുക്കിൽ റോഡ് ഉയർത്തൽ ആരംഭിച്ചു

ഇരിട്ടി: ഇരിട്ടി-പേരാവൂർ റോഡിലെ പയഞ്ചേരിമുക്കിൽ റോഡ് ഉയർത്തൽ പ്രവൃത്തി ആരംഭിച്ചു. പൊതുമരാമത്ത് വകുപ്പ് അനുവദിച്ച ഒരുകോടി രൂപ ചെലവിലാണ് പ്രവൃത്തി. കാലവർഷത്തിൽ പയഞ്ചേരിമുക്ക് മുതൽ 500 മീറ്ററോളം വരുന്ന ഭാഗത്തെ പേരാവൂർ റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുന്നത് നിത്യസംഭവമായിരുന്നു. ഇതുമൂലം വാഹനഗതാഗതം തടസ്സപ്പെടുന്നതും പതിവായിരുന്നു. കഴിഞ്ഞ വർഷം മൂന്നു ദിവസം നീണ്ട വെള്ളക്കെട്ടിൽ റോഡരികിലെ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ വരെ വെള്ളം കയറി ഫയലുകളും കമ്പ്യൂട്ടർ അടക്കമുള്ള നിരവധി ഉപകരണങ്ങളും ഫർണിച്ചറും മറ്റും നശിച്ചിരുന്നു. നിരവധി വ്യാപാരസ്ഥാപനങ്ങളും പ്രദേശത്തെ വീടുകളും വെള്ളത്തിലായിരുന്നു. ബ്ലോക്ക് ഓഫിസ് അധികൃതർകൂടി താൽപര്യമെടുത്ത് നടത്തിയ പരിശ്രമത്തിനൊടുവിൽ പൊതുമരാമത്ത് വകുപ്പ് പ്രവൃത്തി ഏറ്റെടുക്കുകയായിരുന്നു. പയഞ്ചേരിമുക്ക് മുതൽ 500 മീറ്റർ നീളത്തിലാണ് റോഡ് ഉയർത്തി പണിയുന്നത്. റോഡിനോടു ചേർന്ന് കണ്ടെത്തിയ കൈയേറ്റങ്ങളും ഉപയോഗിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.