ചാരായ വിൽപന: യുവാവ് അറസ്​റ്റിൽ

ശ്രീകണ്ഠപുരം: മൊബൈൽ വഴി ഓർഡർ സ്വീകരിച്ച് ചാരായം വിൽപന നടത്തുന്ന യുവാവ് പിടിയിൽ. ആലക്കോട് നെല്ലിപ്പാറ കപ്പണയിലെ രാജുവിനെയാണ് (39) തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവൻറിവ് ഓഫിസർ എം.വി. അഷ്റഫ് അറസ്റ്റ് ചെയ്തത്. രണ്ടുലിറ്റർ ചാരായം പിടിച്ചെടുത്തു. ഒരു ലിറ്ററിന് 1200 രൂപ മുതൽ 1500 വരെ വിലയീടാക്കിയായിരുന്നു വിൽപന. 80 ലിറ്റർ വാഷ് പിടികൂടി ശ്രീകണ്ഠപുരം: ചാരായം വാറ്റാൻ സൂക്ഷിച്ച 80 ലിറ്റർ വാഷ് പിടികൂടി. തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവൻറിവ് ഓഫിസർ എം.വി. അഷ്റഫി‍ൻെറ നേതൃത്വത്തിലാണ് ശ്രീകണ്ഠപുരം കാഞ്ഞിലേരി ഞൊട്ടൂർ സ്വദേശി മോഹന‍ൻെറ വീടി‍ൻെറ വിറകുപുരയിൽനിന്ന് വാഷ് പിടികൂടിയത്. എക്സൈസുകാരെ കണ്ട മോഹനൻ ഓടിരക്ഷപ്പെട്ടു. ഇയാൾക്കെതിരെ കേസെടുത്തു. സിവിൽ എക്സൈസ് ഓഫിസർമാരായ നികേഷ്, വിനേഷ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. ഫോട്ടോ: SKPM Excise Cap: പിടികൂടിയ വാഷ് നശിപ്പിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.