വൈറലായി സംഗീത അധ്യാപകരുടെ പ്രാർഥന സമർപ്പണം

കോഴിക്കോട്: ജില്ലയിലെ 10 സംഗീതാധ്യാപകരുടെ സംഘം കോവിഡ് കാലത്ത് വീട്ടിലിരുന്ന് തയാറാക്കിയ സംഗീത സമർപ്പണം സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. 'നാദാത്മിക' എന്ന കൂട്ടായ്മയാണ് മുന്നൊരുക്കമില്ലാതെ പരിപാടി തയാറാക്കി ഹിറ്റാക്കിയത്. ലോകമനുഭവിക്കുന്ന ദുരിതങ്ങൾക്ക് അറുതിവരാൻ വേണ്ടി 10 പേർ അവരുടെ വീടുകളിൽ ഇരുന്ന് മൊബൈലിൽ പകർത്തിയതാണ് പ്രാർഥനകൾ. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ആശിർവാദത്തോടെ സമർപ്പിച്ച വിഡിയോയിൽ കാവുവട്ടം ആനന്ദ്, പ്രശാന്ത് കോഴിക്കോട്, രാമൻ നമ്പൂതിരി, സുമേഷ് താമരശ്ശേരി, മുരളീധരൻ നമ്പീശൻ, പി.ടി. രഹ്ന, സുജാത കോഴിക്കോട്, വിനോദിനി, ഷൈനി ദേവസ്യ, ജാസ്മിൻ എന്നിവരാണ് ആലപിക്കുന്നത്. കാപ്പി രാഗം അടിസ്ഥാനമാക്കിയാണ് ആലാപനം. 'നാദാത്മിക' അടുത്ത അധ്യയന വർഷം കുട്ടികൾക്കായി സംഗീത പരിപാടികളും മറ്റും തയാറാക്കാനാണ് ശ്രമം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.