KC LEAD നഗരത്തിലെ ഹോട്​സ്​​​പോട്ടുകളെ ചൊല്ലി ആശയക്കുഴപ്പം

കോഴിക്കോട്: ജില്ല മുഴുവൻ ഒാറഞ്ച് സോണിലായിട്ടും നഗരത്തിലെ ഏഴ് വാർഡുകൾ മാത്രം വെള്ളിയാഴ്ചയും ഹോട്സ്േപാട്ടായി തുടർന്നതിൽ ആശയക്കുഴപ്പം. നഗരസഭയിലെ നല്ലളം (42), കൊളത്തറ (43), കുണ്ടായിത്തോട് (44), ചെറുവണ്ണൂർ ഈസ്റ്റ് (45), കപ്പക്കൽ (54), പയ്യാനക്കൽ (55) ചക്കുകംകടവ് (56) എന്നീ വാർഡുകളാണ് ഹോട്സ്േപാട്ടുകളായി കർശന നിയന്ത്രണത്തിൽ തുടർന്നത്. ഇൗ വാർഡുകളിൽ രോഗികൾക്ക് അസുഖം ഭേദമായിക്കഴിെഞ്ഞന്നും ക്വാറൻറീനിൽ കഴിഞ്ഞവരെല്ലാം നിരീക്ഷണം പൂർത്തിയാക്കിയെന്നും നിയന്ത്രണങ്ങൾ ഒഴിവാക്കാമെന്നും വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിലുള്ള റാപിഡ് റെസ്പോൺസ് ടീം റിപ്പോർട്ട് നൽകിയിട്ടും ബന്ധപ്പെട്ടവർ ഹോട്സ്പോട്ടിൽ നിന്ന് ഒഴിവാക്കുന്നില്ലെന്നാണ് പരാതി. നിയന്ത്രണങ്ങൾ ഒഴിവാക്കാനുള്ള അധികാരം ജില്ല കലക്ടർക്ക് മാത്രമാണെന്നും പ്രശ്നം ജില്ലയുടെ ചുമതലയുള്ള മന്ത്രി ടി.പി. രാമകൃഷ്ണൻെറയും സർക്കാറിൻെറയും ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നുമാണ് ഇക്കാര്യം കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയ ബന്ധപ്പെട്ട കൗൺസിലർമാരോട് മേയർ തേട്ടത്തിൽ രവീന്ദ്രൻ പ്രതികരിച്ചത്. ഹോട്സ്പോട്ട് ആയതിനാൽ രാവിലെ എട്ടിനും രണ്ടിനുമിടയിൽ മാത്രമാണ് കടകൾ പ്രവർത്തിക്കുന്നത്. വാഹനഗതാഗതത്തിനും നിയന്ത്രണമുണ്ട്. കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലായിരുന്നു കപ്പക്കൽ അടക്കമുള്ള വാർഡിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ രോഗം ഭേദമാവുകയും നിരീക്ഷണത്തിലുള്ളവർ കാലാവധി പൂർത്തിയാക്കുകയും ചെയ്ത സാഹചര്യത്തിൽ ഹോട്സ്പോട്ടിൽ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം. കോവിഡ് സ്ഥിരീകരണത്തെതുടർന്ന് ജില്ലയില്‍ 13 തദ്ദേശ സ്ഥാപനങ്ങളിലെ 22 വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും നഗരസഭയിലൊഴികെ മറ്റിടത്തെല്ലാം നിയന്ത്രണം നീക്കിക്കഴിഞ്ഞു. ഭീതിയകലുന്നു, ചെരുപ്പ് കുത്തൽ തൊഴിലാളികളെത്തി കോഴിക്കോട്: കോവിഡ് ഭീതിയകലുന്ന നഗരത്തിൽ വീണ്ടും ചെരുപ്പ് കുത്തൽ തൊഴിലാളികൾ എത്തിത്തുടങ്ങി. പഴയപടി സജീവമായില്ലെങ്കിലും മാനാഞ്ചിറയിലും കല്ലായ് റോഡിലും മറ്റും സ്ഥിരം സങ്കേതത്തിൽ ഇവർ എത്തിത്തുടങ്ങി. ലോക്ഡൗണിന് മുമ്പ് കുറേ പേർ നാട്ടിലേക്ക് പോയിരുന്നുവെങ്കിലും ഭൂരിഭാഗവും നഗരത്തിൽ തന്നെ കഴിയുന്നവരാണ്. വർഷങ്ങളായി കുടുംബത്തോടെ കഴിയുന്നവരാണ് ഇവരിലധികം പേരും. സർക്കാർ ഓഫിസുകളും കടകളും പ്രവർത്തിച്ചു തുടങ്ങിയതോടെ നഗരത്തിൽ രണ്ട് ദിവസമായി ജനം പുറത്തിറങ്ങിത്തുടങ്ങിയിട്ടുണ്ട്. ചെരുപ്പും കുടയും ബാഗുമൊക്കെ നന്നാക്കാൻ കാത്തിരുന്നവർക്ക് ഇവരുടെ സാന്നിധ്യം അനുഗ്രഹമായി. മാനാഞ്ചിറയിലെ തൊഴിലാളിക്കു മുന്നിൽ വെള്ളിയാഴ്ച ഏറെ പേരെത്തി. നന്നാക്കാനുള്ള സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാത്തത് ബുദ്ധിമുട്ടാവുമോയെന്ന ആശങ്ക ഇവർക്കുണ്ട്. മാധ്യമ പ്രവർത്തകരെ എം.എൽ.എ ഭീഷണിപ്പെടുത്തിയ സംഭവം പ്രതിഷേധവുമായി സംഘടനകൾ മുക്കം: അഗസ്ത്യൻമുഴി-കൈതപ്പൊയിൽ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയുന്നതിനായി വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിൽ ജോർജ് എം. തോമസ് എം.എൽ.എ മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തുന്ന തരത്തിൽ സംസാരിച്ച സംഭവത്തിൽ പ്രതിഷേധവുമായി വിവിധ സംഘടനകൾ രംഗത്ത്. വിമർശനങ്ങളെ സഹിഷ്ണുതയോടും പക്വതയോടും നേരിടുന്നതിനു പകരം മാധ്യമ പ്രവർത്തകരെ ഓഫിസിൽ വിളിച്ചു വരുത്തി അപകീർത്തിപ്പെടുത്തിയതിലും ഭീഷണിപ്പെടുത്തിയതിലും മുസ്ലിം ലീഗ് തിരുവമ്പാടി മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. പ്രസിഡൻറ് സി.കെ. കാസിം, ജനറൽ സെക്രട്ടറി കെ.വി. അബ്ദുറഹിമാൻ, ട്രഷറർ സി.എ. മുഹമ്മദ് എന്നിവർ സംസാരിച്ചു. അഴിമതി പുറത്തായതിൻെറ ജാള്യത തീർക്കാൻ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തിയത് എം.എൽ.എയുടെ ഫാഷിസ്റ്റ് മനോഭാവത്തിൻെറ തെളിവാണെന്ന് മുക്കം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എം.ടി. അഷ്റഫ് പറഞ്ഞു. ജോർജ് എം. തോമസ് എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയന് പഠിക്കുകയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.ജി. മുഹമ്മദ് ആരോപിച്ചു. മാസ്ക് നിർമാണ യൂനിറ്റുമായി മഹിളാ കോൺഗ്രസ് കോഴിക്കോട്: മഹിളാ കോൺഗ്രസ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ മാസ്ക് നിർമാണ യൂനിറ്റ് പ്രവർത്തനം തുടങ്ങി. ജില്ല പ്രസിഡൻറും നഗരസഭ കൺസിലറുമായ പി.ഉഷാദേവിയുടെ നേതൃത്വത്തിലാണ് ക്യാമ്പ്. ഒരു ദിവസം 2000 മാസ്‌ക്കുകള്‍ വരെ നിർമിക്കാനാവും. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാലു വരെയാണ് പ്രവര്‍ത്തന സമയം. കോവിഡ് നിരീക്ഷണത്തിൽ: മുക്കം നഗരസഭയിൽ 48, കാരശ്ശേരി പഞ്ചായത്തിൽ 3 പേർ മുക്കം: മുക്കം നഗരസഭയിൽ 48പേർ കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. മൊത്തം 342 പേരാണുണ്ടായിരുന്നത്. 294 പേർ കാലാവധി പൂർത്തിയാക്കി. മറ്റു ജില്ലകളിൽ വന്നവർ ഏഴ് പേരാണ് നിരീക്ഷണത്തിലുള്ളവർ. ഒരാൾ ഗൾഫിൽ നിന്ന് വന്നതാണ്. കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ മൂന്ന് പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം ചെൈന്നയിൽ നിന്ന് വന്നവരാണിവർ. പട്ടികജാതി കുടുംബങ്ങൾക്ക് പാക്കേജ് പ്രഖ്യാപിക്കണം കൊടുവള്ളി: ലോക്ഡൗണിനെ തുടർന്ന് സാമ്പത്തികമായി പ്രതിസന്ധിയിലും പട്ടിണിയിലുമായ പട്ടികജാതി - വർഗ കുടുംബങ്ങൾക്ക് അടിയന്തര സ്പെഷൽ പാക്കേജ് പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ഭാരതീയ ദലിത് കോൺഗ്രസ് കൊടുവള്ളി ബ്ലോക്ക് കമ്മിറ്റി ധർണ സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കോതൂർ ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് എം.കെ. കേളു കുട്ടി അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് സി.എം. ഗോപാലൻ മുഖ്യപ്രഭാഷണം നടത്തി. ദലിത് കോൺഗ്രസ് നേതാക്കളായ പി.സി. വാസു, എം. രവീന്ദ്രൻ സംസാരിച്ചു. ഫോട്ടോ: Kdy-2 dharna പട്ടികജാതി കുടുംബങ്ങൾക്ക് പാക്കേജ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ദലിത് കോൺഗ്രസ് നടത്തിയ ധർണ കേന്ദ്ര സർക്കാർ ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കണം മുക്കം: പൗരത്വ പ്രക്ഷോഭ പകപോക്കലിൻെറ ഭാഗമായി കേന്ദ്ര സർക്കാർ തുടരുന്ന ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കണമെന്ന് ഭരണഘടന സംരക്ഷണ സമിതി തിരുവമ്പാടി നിയോജക മണ്ഡലം ചെയർമാൻ സി.പി. ചെറിയ മുഹമ്മദും ജനറൽ കൺവീനർ സലാം ഫൈസിയും ആവശ്യപ്പെട്ടു. ഡൽഹി പൊലീസ് ഡൽഹി ന്യൂനപക്ഷ കമീഷൻ ചെയർമാൻ സഫറുൽ ഇസ്ലാം ഖാനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത് ന്യൂനപക്ഷ വിരുദ്ധ നീക്കത്തിൻെറ ഭാഗമാണ്. രാജ്യവും ലോകവും ഒരു മഹാമാരിയുടെ വിപത്തിലകപ്പെട്ട് മനുഷ്യ ഹൃദയങ്ങൾ ഐക്യപ്പെടുന്ന ഈ വിഷാദ കാലത്തുപോലും ക്രൂരമായ ന്യൂനപക്ഷ വേട്ട തുടരുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ ജനാധിപത്യ വിശ്വാസികളുടെ പ്രതിഷേധമുയരണെമന്നും അവർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.