മിഠായിത്തെരുവിലെ നിയന്ത്രണങ്ങൾ പിൻവലിക്കണം

കോഴിക്കോട്: മിഠായിത്തെരുവിലെ നിയന്ത്രണം പിൻവലിക്കണമെന്ന് വ്യാപാരി-വ്യവസായി സമിതി ജില്ല ഭാരവാഹി യോഗം ആവശ്യപ്പെട്ടു. ബഹുനില കെട്ടിടങ്ങളിൽ അവശ്യസാധനങ്ങൾ ഉൾപ്പെടെ വിൽക്കുന്ന സൂപ്പർ മാർക്കറ്റുകൾ പ്രവർത്തിക്കുമ്പോൾ മിഠായിത്തെരുവിലും പാളയത്തും കടകൾ തുറക്കാൻ അനുവദിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. പൊതുഗതാഗതമില്ലാത്തതിനാൽ പരിമിതമായ വ്യാപാര സാധ്യത മാത്രമാണ് നിലവിലുള്ളത്. ആൾക്കൂട്ടത്തെ സൃഷ്ടിച്ച് സമൂഹ വ്യാപന സാധ്യത കൂട്ടുന്ന തെരുവ് കച്ചവടം നിയന്ത്രിച്ച് വ്യവസ്ഥാപിത വ്യാപാര സ്ഥാപനങ്ങൾ സുരക്ഷാ മുൻകരുതലോടെ പ്രവർത്തിക്കാൻ അനുവദിക്കണം. കോടികളുടെ സ്റ്റോക്കുള്ള നൂറ് കണക്കിന് കടകളാണ് ഇവിടങ്ങളിലുള്ളത്. ഉപജീവനം നടത്താൻ സാഹചര്യം ഒരുക്കണമെന്ന് അധികൃതരോട് സമിതി ജില്ലാ ഭാരവാഹിയോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് സൂര്യ അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. സി.കെ. വിജയൻ, ടി. മരക്കാർ, സി.വി. ഇക്ബാൽ, കെ.എം. റഫീഖ് സംസാരിച്ചു. കോവിഡ് രോഗികൾ ഇല്ലാത്ത ചെറുവണ്ണൂർ-നല്ലളം മേഖലയിൽ ഹോട്സ്പോട്ട് ഉടൻ എടുത്ത് കളയണം; യൂത്ത് ലീഗ് ഫറോക്ക്: ആഴ്ചകളായി കോവിഡ് രോഗികൾ ഇല്ലാതിരിന്നിട്ടും ചെറുവണ്ണൂർ - നല്ലളം മേഖലയിലേ 42,43,44, 45,ഡിവിഷനുകളേ ഹോട്സ്പോട്ട് മേഖലയിൽ നിന്നും ഒഴിവാക്കാത്തത് ഇവിടുത്തെ ചില പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ ജനപ്രതിനിധിയുടെ ബിസിനസ് താൽപര്യം സംരക്ഷിക്കാൻ വേണ്ടിയാണെന്നും അകാരണമായി നീട്ടിക്കൊണ്ട് പോയി ജനങ്ങളെ ദ്രോഹിക്കുന്ന ഈ നടപടി ഉടൻ അവസാനിപ്പിക്കണമെന്നും ചെറുവണ്ണൂർ - നല്ലളം മേഖല യൂത്ത് ലീഗ് കമ്മിറ്റി ഓൺലൈൻ വഴി ചേർന്ന യോഗം ആവശ്യപ്പെട്ടു. കെ. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ബേപ്പൂർ മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ്ശിഹാബ് നല്ലളം യോഗം ഉദ്ഘാടനം ചെയ്തു. ഇ. മുജീബ് റഹ്മാൻ, ഇ. റിഷാൽ ബാബു, പി.ടി. ലായിക്ക്, ആരിഫ് അരിക്കാട് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.