ഇരിട്ടി പുതിയപാലം നിർമാണം പുനരാരംഭിച്ചു

ഇരിട്ടി: ഇരിട്ടി പുതിയ പാലം നിർമാണ പ്രവൃത്തികൾ പുനരാരംഭിച്ചു. കലക്ടറുടെ പ്രത്യേക അനുമതി ലഭിച്ചതോടെയാണ് 40 ദിവസത്തിലേറെയായി മുടങ്ങിയ പ്രവൃത്തി പുനരാരംഭിക്കാനായത്. ലോക്ഡൗൺ നിർദേശങ്ങൾ കൃത്യമായി പാലിച്ചാണ് പ്രവൃത്തി നടക്കുക. കൺസൾട്ടൻസി എൻജിനീയർ കെ.കെ. രാജേഷിൻെറ നേതൃത്വത്തിൽ 28 തൊഴിലാളികളാണ് പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നത്. 144 മീറ്റർ നീളം വരുന്ന പാലത്തിൻെറ ഇരു കരകളേയും ബന്ധിപ്പിക്കുന്ന 48 മീറ്റർ വീതമുള്ള രണ്ട് സ്പാനുകളുടെ വാർപ്പ് മുേമ്പ പൂർത്തിയായിരുന്നു. മേയ് 30നുള്ളിൽ പാലം പണി പൂർത്തിയാക്കാനായിരുന്നു പദ്ധതി. എന്നാൽ, ലോക്ഡൗണോടെ പദ്ധതി പാളി. പുഴയുടെ നടുഭാഗത്ത് സ്ട്രക്ചർ സ്ഥാപിക്കലാണ് വെല്ലുവിളി. മഴ ശക്തിപ്പെട്ടാൽ പെട്ടെന്ന് നീരൊഴുക്ക് കൂടുമെന്നതിനാൽ 30 ദിവസം കൊണ്ടുതന്നെ വാർപ്പ് പൂർത്തിയാക്കാനാണ് തീരുമാനം. കവാടം സ്ഥാപിക്കാൻ ലോക്ഡൗണിന് മുേമ്പ കൂറ്റൻ ബാർജുകൾ ഇവിടെ എത്തിച്ചിരുന്നു. കോയമ്പത്തൂരിൽനിന്നും കൂറ്റൻ ഇരുമ്പ് വടങ്ങളും ഇവിടെ എത്തിച്ചിട്ടുണ്ട്. ഗാർഡറുകൾ ഉറപ്പിച്ചു കഴിഞ്ഞാൽ ഉടൻ പുഴയിൽ മുമ്പ് നിക്ഷേപിച്ച മണ്ണ് മുഴുവൻ മാറ്റുന്ന പ്രവൃത്തി ആരംഭിക്കുമെന്ന് റസിഡൻറ് എക്സി.എൻജിനീയർ പി.എൻ. ശശികുമാർ, കെ.എസ്.ടി.പി. എ ഇ കെ.വി. സതീശൻ എന്നിവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.