പച്ചക്കറി വീടുകളിലേക്കെത്തിക്കാന്‍ വാട്‌സ്ആപ്​ കൂട്ടായ്മ

പിണറായി: വീട്ടുചന്ത വാട്‌സ്ആപ് കൂട്ടായ്മയിലൂടെ കര്‍ഷകര്‍ വിളവെടുത്ത കാര്‍ഷികോൽപന്നങ്ങള്‍ വീടുകളില്‍ എത്തിക്കുന്നു. പിണറായി വെസ്റ്റ് പച്ചക്കറി ക്ലസ്റ്ററിൻെറയും യുവജന സന്നദ്ധ വളണ്ടിയര്‍മാരുടെയും സഹകരണത്തോടെ സി. മാധവന്‍ സ്മാരക വായനശാലയുടെ നേതൃത്വത്തിലാണ് കൂട്ടായ്മ പ്രവര്‍ത്തിക്കുന്നത്. 50 കര്‍ഷകരുടെ കാര്‍ഷിക ഉല്‍പന്നങ്ങളാണ് ഗ്രൂപ്പിലൂടെ വിൽപന നടത്തുന്നത്. സന്നദ്ധം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത വളണ്ടിയര്‍മാര്‍ മുഖേന ഞായറാഴ്ചകളില്‍മാത്രമാണ് വിൽപന. ഏപ്രില്‍ ആദ്യവാരം ആരംഭിച്ച ഗ്രൂപ്പിലൂടെ ഒരു ലക്ഷം രൂപയുടെ പച്ചക്കറികളാണ് ഉപഭോക്താക്കളിലേക്കെത്തിച്ചത്. തണ്ണിമത്തന്‍, തക്കാളി, വെണ്ട, പയര്‍, പൊട്ടിക്ക, കയ്പ, വെള്ളരി, പടവലം, കുമ്പളം, കക്കിരി തുടങ്ങിയവയാണ് വിൽപന നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.