കൈപ്പാടുകളിൽ വെള്ളം വറ്റിയില്ല; കൃഷിയിറക്കാനാവാതെ കർഷകർ

പഴയങ്ങാടി: കൈപ്പാട് നിലം കൊത്തി പൊറ്റ കുട്ടി കൃഷി ഇറക്കേണ്ട സമയമായിട്ടും കൈപ്പാടുകളിൽ വെള്ളം വറ്റാത്തതു കാരണം കൃഷി ഇറക്കാനാവാതെ കർഷകർ. 300 ഏക്കറയോളം പരമ്പരാഗത കൈപ്പാട് കൃഷിചെയ്യുന്ന ഏഴോം പഞ്ചായത്തിെലെ പ്രധാന കൈപ്പാടു മേഖലയായ അകത്തെകൈ, ചുട്ടയം കൈപ്പാടുകൾക്കാണ് ഈ ദുർഗതി. ഏപ്രിൽ ആദ്യവാരത്തിൽതന്നെ കൈപ്പാടുകളിലെ വെള്ളം വറ്റിച്ച് നെൽകൃഷിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ തുടരുന്നതാണ് പതിവ് രീതി. എന്നാൽ, ലോക് ഡൗണിൻെറ സാഹചര്യത്തിൽ പ്രവൃത്തികൾ മുടങ്ങിയതാണ് കൃഷി പ്രതിസന്ധിയിലാവുന്നതിന് നിമിത്തമായത്. കൈപ്പാട് കൃഷി വ്യാപിപ്പിക്കാൻ കഴിഞ്ഞ വർഷം പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. അത്യന്താധുനിക സാങ്കേതിക കാർഷിക ഉപകരണങ്ങളുടെ സഹായത്തോടെ കടുതൽ കൈപ്പാട് മേഖലകളിൽ നെൽകൃഷി വിജയകരമായി പൂർത്തികരിക്കുകയും ചെയ്തിരുന്നു. വേനൽ മഴ കൂടി ലഭ്യമാവുകയാണെങ്കിൽ വെള്ളം വറ്റിക്കുന്ന ജോലികൾ കൂടുതൽ ശ്രമകരമാവുമെന്നാണ് കർഷകരുടെ ആശങ്ക. കൈപ്പാടിലെ വെള്ളം വറ്റിച്ച് കൃഷിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് അടിയന്തരമായി തുടക്കം കുറിക്കുന്നതിന് ബന്ധപ്പെട്ട മേഖലകളിൽനിന്ന് നടപടികൾ ഉണ്ടാവണമെന്നാണ് കർഷകരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.