മാവേലി സ്​റ്റോറിൽ ലോക്​ഡൗൺ ചട്ടം ലംഘിച്ച്​ തിരക്ക്

മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് കുളം ബസാറിലെ മാവേലി സ്റ്റോറിൽ രണ്ടു ദിവസമായി ലോക്ഡൗൺ മറികടന്ന് വൻ തിരക്ക്. നീണ്ട ക്യൂവും ഒടുവിൽ വാക്കുതർക്കവും. തുടർന്ന് അധികൃതർ ടോക്കൺ സംവിധാനം ഏർപെടുത്തി. ആദ്യം വന്ന 30 കാർഡുടമകൾക്ക് നമ്പർ പ്രകാരം ടോക്കൻ അനുവദിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ ഓരോ ദിവസവും 30 വീതം ടോക്കൺ നൽകി തിരക്ക് നിയന്ത്രണവിധേയമാക്കുകയാണുണ്ടായത്. മുഴപ്പിലങ്ങാട് പഞ്ചായത്ത് ഹോട്സ്പോട്ട് മേഖലയാണെങ്കിലും പൊലീസ് കർശന പരിശോധന ഇല്ലാത്തത് ജനങ്ങൾ കൂടുതലായി തെരുവിലിറങ്ങാൻ ഇടയാക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.