ഇരിക്കൂർ ആശുപത്രിക്ക് 37.15 ലക്ഷത്തി​െൻറ ഭരണാനുമതി

ഇരിക്കൂർ ആശുപത്രിക്ക് 37.15 ലക്ഷത്തിൻെറ ഭരണാനുമതി ശ്രീകണ്ഠപുരം: കോവിഡ് പ്രതിരോധ-ചികിത്സാ സാമഗ്രികൾ, ആശുപത്രി ഉപകരണങ്ങൾ എന്നിവ വാങ്ങാനും വൻെറിലേറ്റർ ഉൾപ്പെടെ മറ്റ് ആധുനിക സൗകര്യങ്ങൾ ഒരുക്കാനും ഇരിക്കൂർ ഗവ. ആശുപത്രിക്ക് ആസ്തി വികസന ഫണ്ടിൽനിന്ന് 37.15 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.സി. ജോസഫ് എം.എൽ.എ അറിയിച്ചു. ശ്രീകണ്ഠപുരം നഗരസഭ ഉൾപ്പെടെ മറ്റ് എല്ലാ പഞ്ചായത്തുകളിലെയും ഓരോ പ്രാഥമികാരോഗ്യ കേന്ദ്രത്തിനും കോവിഡ് പ്രതിരോധത്തിന് സൗകര്യങ്ങൾ ഒരുക്കാൻ തുക അനുവദിച്ചിട്ടുണ്ടെന്നും പ്രാഥമിക നടപടികൾ നടക്കുകയാണെന്നും കെ.സി. ജോസഫ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.