കോൺഗ്രസ് പ്രതിനിധി സംഘം ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

കണ്ണൂർ: കോവിഡ് നിയന്ത്രണത്തിൻെറ ഭാഗമായുള്ള ജനദ്രോഹ നടപടികളിൽനിന്ന് അധികൃതർ പിന്മാറണമെന്നാവശ്യപ്പെട്ടും ജില്ലയിൽ ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തുന്നതിനുവേണ്ടിയും കെ. സുധാകരൻ എം.പിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രതിനിധി സംഘം ജില്ല കലക്ടർ ടി.വി.സുഭാഷിനെയും ഐ.ജി അശോക് യാദവിനെയും എസ്.പി യതീഷ് ചന്ദ്രയെയും കണ്ട് ചർച്ച നടത്തി. എം.എൽ.എമാരായ കെ.സി. ജോസഫ്, സണ്ണി ജോസഫ്, ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി എന്നിവർ ഉൾപ്പെട്ട സംഘമാണ് ചർച്ച നടത്തിയത്. പൊലീസ്, റവന്യൂ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ജനപ്രതിനിധികളുമായി ഒന്നിച്ചിരുന്ന് ചർച്ച ചെയ്ത് നിയന്ത്രണങ്ങൾ തീരുമാനിക്കണമെന്ന് കോൺഗ്രസ് സംഘം ആവശ്യപ്പെട്ടു. ഹോട്സ്പോട്ട് ഏരിയകളിലും കണ്ടെയ്ൻമൻെറ് സോണുകളിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ പുനർവിചിന്തനം ഉണ്ടാകണം. മറുനാടൻ മലയാളികളോടുള്ള സർക്കാർ സമീപനം തിരുത്തണം. മറ്റ് സംസ്ഥാനങ്ങൾ അവരുടെ പൗരന്മാരെ സ്വദേശത്തേക്ക് കൂട്ടി ക്കൊണ്ടുപോകുമ്പോൾ കേരള സർക്കാർ ഇത്തരം സമീപനങ്ങൾ സ്വീകരിക്കുന്നില്ലെന്നും ട്രെയിൻ സർവിസുകൾ ആരംഭിക്കുന്നതിന് റെയിൽവേയുമായി ചർച്ചകൾ നടത്താൻ പോലും കഴിഞ്ഞിട്ടില്ലെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ഇതുവരെയുള്ള സ്ഥിതി വിലയിരുത്തിയശേഷം നിയന്ത്രണത്തില്‍ ഇളവ് വരുത്തുന്ന കാര്യത്തിൽ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് പൊലീസ് മേധാവികളുടെ ഭാഗത്തുനിന്നും ഉറപ്പ് ലഭിച്ചതായി ചർച്ചക്ക് ശേഷം നേതാക്കൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.