ഇരിട്ടിയിൽ 20പേർ കൂടി നിരീക്ഷണകേന്ദ്രം വിട്ടു

ഇരിട്ടി: കുടക്, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ നിന്നുമെത്തി ഇരിട്ടിയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ പാർപ്പിച്ച 20 പേർ കൂടി വീട്ടിലേക്ക് മടങ്ങി. 14 ദിവസത്തെ നിരീക്ഷണ കാലാവധി കഴിഞ്ഞതിനാലാണ് മടക്കം. ഇതിൽ കാഞ്ഞങ്ങാട് നിന്നുമെത്തി നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയ ഒരു സ്ത്രീയും അവരുടെ രണ്ട് കുട്ടികളുമുണ്ട്. ഇരിട്ടി നഗരസഭ ചെയർമാൻ പി.പി. അശോകൻ, തഹസിൽദാർ കെ.കെ. ദിവാകരൻ, ഇരിട്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് പി.പി. രവീന്ദ്രൻ, മറ്റ് ആരോഗ്യവകുപ്പ് അധികൃതർ എന്നിവർ ഇവർക്കുള്ള നിർദേശങ്ങൾ നൽകി. നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞവർക്ക് ആരോഗ്യ വകുപ്പ് നൽകുന്ന സർട്ടിഫിക്കറ്റ് വിതരണം തഹസിൽദാർ കെ.കെ. ദിവാകരൻ നിർവഹിച്ചു. വീടുകളിലേക്ക് മടങ്ങാനുള്ള വാഹന സൗകര്യം ജോ. ആർ.ടി.ഒ ഡാനിയേൽ സ്റ്റീഫ‍ൻെറ നേതൃത്വത്തിലാണ് ഒരുക്കിയത്. കോവിഡ് കെയർ നോഡല്‍ ഓഫിസര്‍ മനോജ് കുമാര്‍, വാർഡ് കൗൺസിലർ ആർ.കെ. ഷൈജു, കെ.എസ്. ഗിരിജ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. വീടുകളിലേക്ക് മടങ്ങിയവർ ഇവരുടെ വീടുകളിലും 14 ദിവസം നിരീക്ഷണത്തിൽ കഴിയണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.