കാറ്റും മഴയും കൊളച്ചേരി നാറാത്ത് മേഖലയിൽ കനത്തനാശനഷ്​ടം

മയ്യിൽ: കനത്തകാറ്റിലും മഴയിലും കൊളച്ചേരി, നാറാത്ത് പഞ്ചായത്തിൻെറ വിവിധ ഭാഗങ്ങളിൽ നാശനഷ്ടം. പലയിടത്തും വന്മരങ്ങൾ കടപുഴകി ഗതാഗതം സ്തംഭിച്ചു. കൊളച്ചേരിയുടെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി പോസ്റ്റിൽ മരങ്ങളും തെങ്ങുകളും വീണ് വൈദ്യുതി ബന്ധം നിലച്ചു. പല ഭാഗങ്ങളിലും വൈദ്യുതി ലൈനും പൊട്ടി വീണു. റോഡിൽ മരങ്ങൾ കടപുഴകി വീണതിനാൽ പല ഭാഗങ്ങളിലും ഗതാഗതവും നിലച്ചു. കോടിപ്പോയിൽ പള്ളിയുടെ സമീപം റോഡിൽ കമ്പി പൊട്ടി വീണു, നാറാത്ത് മുണ്ടോൻ വയൽ തെങ്ങ് വൈദ്യുതി ലൈനിന് മുകളിൽ വീണു. കമ്പിൽ മൈതാനിപ്പള്ളിയുടെ അടുത്ത് ലൈൻ കമ്പി പൊട്ടി വീണു. പള്ളിപ്പറമ്പ് നഴ്സറി സ്കൂളിന് സമീപം, പ്ലാവുങ്കിൽ, സദ്ദാം മുക്ക് റേഷൻ പീടികക്ക് സമീപം, പള്ളിപ്പറമ്പ് കോൺഗ്രസ് ഓഫിസ് റോഡിലും വൈദ്യുതി പോസ്റ്റ് പൊട്ടി വീണു. പെരുമാച്ചേരി ലക്ഷം വീട് ലെനിൻ റോഡിൽ മരം പൊട്ടിവീണ് പോസ്റ്റുകൾ പലതും പൊട്ടിയിട്ടുണ്ട്. കൊളച്ചേരി കെ.എസ്.ഇ.ബി പരിധിയിൽ 60 ഓളം പോസ്റ്റുകൾ പൊട്ടിയിട്ടുണ്ട്. വൈദ്യുതി പുനഃസ്ഥാപിക്കണമെങ്കിൽ രണ്ടു ദിവസം വേണ്ടിവരുമെന്ന് കെ.എസ്‌.ഇ.ബി അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.