നാട്ടിലേക്ക് തിരിക്കാൻ ശ്രമിച്ച ഒഡിഷ സ്വദേശികളെ തിരിച്ചയച്ചു

അത്തോളി: ജില്ലയിൽ നിന്ന് ഇതരസംസ്ഥാന യാത്രക്കാരെ നാട്ടിലെത്തിക്കുന്നുണ്ടെന്ന വിവരമറിഞ്ഞതിനെ തുടർന്ന് യാത്രക്കിറങ്ങിത്തിരിച്ച ഒഡിഷ സ്വദേശികളെ അത്തോളി പൊലീസ് തിരിച്ചയച്ചു. മൊടക്കല്ലൂർ എം.ഡിറ്റ് കോളജ് റോഡിൽ കൺെവൻഷൻ സൻെറർ ജോലിക്കെത്തിയ മുപ്പതോളം ഒഡിഷ സ്വദേശികളെയാണ് അത്തോളി പൊലീസ് ഇൻസ്പെക്ടർ പി.എം. മനോജ്, എസ്.ഐ കെ.ടി. രഘു എന്നിവരുടെ നേതൃത്വത്തിൽ തിരിച്ചയച്ചത്. ബുധനാഴ്ച രാവിലെയോടെയാണ് തൊഴിലാളികൾ ബാഗുകളുമായി നാട്ടിലേക്ക് പോവണമെന്ന് പറഞ്ഞ് റോഡിലിറങ്ങിയത്. തൊഴിലാളികൾ കൂട്ടത്തോടെ ഇറങ്ങിയത് ശ്രദ്ധയിൽപെട്ടതോടെ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തൊഴിലാളികളെ കാര്യം ബോധ്യപ്പെടുത്തിയശേഷം അനുനയിപ്പിച്ച് തിരിച്ചയക്കുകയായിരുന്നു. മോഡൽ ക്രിമറ്റോറിയം പ്രവൃത്തി പുനരാരംഭിച്ചു ഉളേള്യരി: ലോക്ഡൗൺ കാരണം നിർത്തിവെച്ച ഗ്രാമപഞ്ചായത്തിലെ മാതൃക ശ്മശാനത്തിൻെറ നിർമാണപ്രവൃത്തി പുനരാരംഭിച്ചു. പുരുഷൻ കടലുണ്ടി എം.എൽ.എ സ്ഥലം സന്ദർശിച്ച് പുരോഗതി വിലയിരുത്തി. 1.7 കോടി രൂപയുടെ ഒന്നാംഘട്ട പ്രവൃത്തിയാണ് ഇപ്പോൾ പൂർത്തീകരിച്ചുവരുന്നത്. 1.64 കോടി രൂപയുടെ രണ്ടാം ഘട്ട പ്രവൃത്തി ഈ മാസം തന്നെ ആരംഭിക്കും. ഗ്രാമപഞ്ചായത്ത് ഓഫിസിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ചേർന്ന അവലോകന യോഗത്തിൽ പുരുഷൻ കടലുണ്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷാജു ചെറുകാവിൽ, എൻജിനീയർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. മതിലിൻെറ കരിങ്കൽ മുഴുവനും റോഡിൽ; അപകടവളവ് ഭീഷണിയാവുന്നു നടുവണ്ണൂർ: നടുവണ്ണൂർ-കീക്കോട്ട്കടവ് റോഡിൽ ചുണ്ടോളിത്താഴെ അപകടവളവിൽ പരന്നുകിടക്കുന്ന കരിങ്കൽ കഷണങ്ങൾ അപകട ഭീഷണി ഉയർത്തുന്നു. റോഡ് നവീകരണവുമായി ബന്ധപ്പെട്ട് തർക്കത്തിലായിരുന്ന മതിൽ പൊളിച്ച അവശിഷ്ടങ്ങൾ നീക്കിയില്ല. ഇത് ഗതാഗതക്കുരുക്കിനും വാഹനങ്ങളുടെ അപകടങ്ങൾക്കും കാരണമാകുന്നു. കിക്കോട്ട്കടവ്-മന്ദങ്കാവ് റോഡിൽ ചുണ്ടോളിത്താഴെയാണ് മതിൽ പൊളിച്ചതിൻെറ കരിങ്കൽ കഷണങ്ങൾ റോഡിലുള്ളത്. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഏറെ ഗതാഗതപ്രാധാന്യമുള്ള ഈ റോഡ് കൊയിലാണ്ടിക്കുള്ള എളുപ്പ വഴിയാണ്. ആഴ്ചകളായിട്ടും ഇത് നീക്കം ചെയ്തിട്ടില്ല. റോഡ് നവീകരണവുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തിയുടെ മതിൽ പൊളിച്ചതുമായി ബന്ധപ്പെട്ട് കേസ് നിലവിലുണ്ട്. അപകടവളവുകൾ ഏറെയുള്ള ഈ റോഡിൽ നവീകരണത്തിൻെറ ഭാഗമായി പല വളവുകളും നിവർത്തിയിരുന്നു. പൊതുവെ അപകടവളവായ ചുണ്ടോളിത്താഴെ വളവിൽ കരിങ്കൽ കഷണങ്ങൾ കൂടി റോഡിലായതോടെ അപകടഭീഷണി വർധിച്ചിരിക്കുകയാണ്. വാഹനങ്ങൾ കടന്നുപോകുമ്പോൾ യാത്രക്കാർക്ക് മാറിനിൽക്കാനുള്ള സൗകര്യവും ഇവിടെ കുറവാണ്. ഊരാളുങ്കൽ സൊസൈറ്റിക്കാണ് റോഡ് നവീകരണച്ചുമതല. photo: wed NVR1 ചുണ്ടോളിത്താഴെ അപകടവളവിൽ പരന്നുകിടക്കുന്ന കരിങ്കൽ കഷണങ്ങൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.