നരിക്കുനി -പാവുപൊയിൽത്താഴം റോഡ്​ പണി വീണ്ടും തുടങ്ങുന്നു

നരിക്കുനി: വടേക്കണ്ടിത്താഴം-പാവു പൊയിൽത്താഴം റോഡ് പ്രവൃത്തി പുനരാരംഭിക്കുന്നു. അക്ഷര സാംസ്കാരിക വേദിയുടെ ഇടപെടലിനെ തുടർന്ന് മേയ് ഏഴിന് പണി തുടങ്ങി, എത്രയും പെട്ടെന്ന് പണി പൂർത്തിയാക്കുമെന്ന് ജില്ല പഞ്ചായത്ത് ഉറപ്പു നൽകി. ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നവീകരണം നടക്കുന്നതിനിടയിലാണ് കോവിഡ്-19 സംഭവിച്ചത്. ഇതോടെ മാർച്ച് മാസം പൂർത്തീകരിക്കേണ്ട റോഡുപണി പാതിവഴിയിൽ നിലച്ചു. റോഡിൻെറ ഇരുവശങ്ങളിലും കരിങ്കൽ ഭിത്തി കെട്ടി റോഡ് സംരക്ഷിക്കാൻ ഓവുചാൽ കീറി പണി പുരോഗമിക്കുന്നതിനിടയിലാണ് ലോക്ഡൗൺ വന്ന് പണി അനിശ്ചിതത്വത്തിലായത്. കാലവർഷം തുടങ്ങിയതോടെ റോഡുതന്നെ പൂർണമായും തകരാൻ തുടങ്ങിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.