മേപ്പയ്യൂരിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം

മേപ്പയ്യൂർ: നാട്ടിലേക്ക് പോകണം എന്ന ആവശ്യവുമായി മേപ്പയ്യൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പ്ലക്കാർഡുകളുയർത്തി പ്രതിഷേധിച്ചു. നഗരത്തിലെ നെല്ലിയുള്ളതിൽ അബ്ദുറഹ്മാൻെറ ഉടമസ്ഥതയിലുള്ള ഗാരേജ് കെട്ടിടത്തിൽ താമസിക്കുന്ന നൂറോളം ഉത്തരേന്ത്യൻ തൊഴിലാളികളാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. നാട്ടുകാരായ ചിലർ തൊഴിലാളികൾക്കെതിരെ വന്നതോടെ സംഘർഷാന്തരീക്ഷമുണ്ടായി. മേപ്പയ്യൂർ പൊലീസ് സ്ഥലത്തെത്തിയതോടെ പ്രതിഷേധക്കാർ ചിതറിയോടി. അഞ്ചു പേരെ മേപ്പയ്യൂർ സി.ഐ ജി. അനൂപിൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. ബിഹാർ സ്വദേശികളായ റാസിൽ അക്തർ (24), താരിഖ് അൻവർ (26), നജീബ് (29), മുബാറക്ക് (30), റിയാസ് ആലം (24) എന്നിവരെയാണ് പ്രിവൻറിവ് അറസ്റ്റ് ചെയ്ത് കേേസടുത്തത്. വിവരമറിഞ്ഞ് ആർ.ഡി.ഒ എ. അബ്ദുറഹ്മാൻ, കൊയിലാണ്ടി തഹസിൽദാർ കെ. ഗോകുൽദാസ്, വില്ലേജ് ഓഫിസർ ആർ. സുബ്രഹ്മണ്യൻ എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തുകയും തൊഴിലാളിളെ അനുനയിപ്പിക്കുകയും ചെയ്തു. എ.എസ്.ഐ എം.എൻ. ലൗജിത്ത്, ഹോംഗാർഡ് കാരേക്കണ്ടി കരുണാകരൻ എന്നിവർ ആർ.ഡി.ഒ പറഞ്ഞ കാര്യങ്ങൾ പരിഭാഷപ്പെടുത്തി തൊഴിലാളികൾക്ക് പറഞ്ഞുകൊടുത്തു. തൊഴിലാളികളെ വരുംദിവസങ്ങളിൽ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണ് സർക്കാർ എന്ന കാര്യം അവരെ ധരിപ്പിച്ചു. കഴിഞ്ഞ ദിവസം മേപ്പയ്യൂരിൽനിന്ന് ഝാർഖണ്ഡ് സ്വദേശികളായ 89 പേർ നാട്ടിലേക്ക് പോയിരുന്നു. ബിഹാർ, ബംഗാൾ, അസം എന്നിവിടങ്ങളിലുള്ളവരാണ് ഇനി നാട്ടിലേക്ക് പോകാനുള്ളത്. ഇവരെ നാലിന് കൊണ്ടുപോകുമെന്ന് അന്ന് അധികൃതർ പറഞ്ഞിരുന്നു. എന്നാൽ, ഇത് നടക്കാതിരുന്നതുകൊണ്ടാണ് തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തുവന്നത്. അയ്യപ്പക്ഷേത്രം പച്ചക്കറി കിറ്റ് നൽകി പേരാമ്പ്ര: നരയംകുളം അയ്യപ്പക്ഷേത്രത്തിൻെറ നേതൃത്വത്തിൽ പ്രദേശത്തെ 400ഓളം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു. പ്രശാന്ത് നരയംകുളം, ബി.എസ്. രാജേഷ് ,ഗിരീഷ് വയപ്പുറത്ത്, സി.എം. ബാബു, ഇല്ലത്ത് വേണുഗോപാൽ, സദാനന്ദൻ, എം.കെ. കുഞ്ഞിച്ചെക്കിണി എന്നിവർ നേതൃത്വം നൽകി. യൂത്ത്കോൺഗ്രസ് പച്ചക്കറി വിതരണം കുറ്റ്യാടി: കോവിഡ് ദുരിതാശ്വാസത്തിൻെറ ഭാഗമായി കായക്കൊടി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ 1800 ഓളം പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. പ്രവീൺ കുമാർ, കാവിലുംപാറ ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡൻറ് കോരങ്കോട്ട് മൊയ്തു, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സന്ധ്യ കരണ്ടോട്, കെ.പി. ബിജു, പി.പി. മൊയ്തു, യു.വി. ബിന്ദു എന്നിവർ സംസാരിച്ചു. പൊലീസുകാർക്ക് ഇഫ്താർ കിറ്റ് വിതരണം കുറ്റ്യാടി: അടുക്കത്ത് ശാഖ യൂത്ത് ലീഗ് കുറ്റ്യാടി െപാലീസ് സ്റ്റേഷനിലെ പൊലീസുകാർക്ക് ഇഫ്താർ കിറ്റ് നൽകി. സ്റ്റേഷനിലെ 45 ഓളം പൊലീസുകാർക്കുള്ള കിറ്റ് സി.ഐ അരുൺദാസിന് ശാഖ യൂത്ത് ലീഗ് പ്രസിഡൻറ് പി.കെ. നാദിർ കൈമാറി. പഞ്ചായത്ത് ജനറൽ സെക്രട്ടറി ജൈസൽ ഇല്ലത്ത്, പഞ്ചായത്ത് ഭാരവാഹികളായ വി.കെ. യാസിർ , പി.സി. ജാബിർ , ശാഖ ഭാരവാഹികളായ പി.സി. സാദിഖ് , ടി.പി. മുസ്തഫ , ടി.പി. ജാഫർ , അജ്മൽ ടി.പി.സി, മുനീഫ്, കെ. സജീർ ,അമീൻ റൈഫാൻ, പി.കെ. അജിനാസ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.