കോഴിയിറച്ചിക്ക്​ വില കൂട്ടിയതിൽ പ്രതിഷേധം

ഇരിക്കൂർ: ലോക്ഡൗണിൽ റമദാൻ മാസവുംകൂടി വന്നപ്പോൾ ഇരിക്കൂറിൽ കോഴിയിറച്ചിക്ക് വില കുതിക്കുന്നു. ചൊവ്വാഴ്ച വരെ കിലോഗ്രാമിന് 110 രൂപ വിലയായിരുന്നത് ബുധനാഴ്ച ഒറ്റയടിക്ക് 20 രൂപയാണ് വർധിപ്പിച്ചത്. ചിക്കൻ അസോസിയേഷൻ പോലും തീരുമാനമെടുക്കാതെയാണ് ഇരിക്കൂറിലെ ചിക്കൻ വ്യാപാരികൾ വില കൂട്ടിയത്. വില വർധിപ്പിച്ച വ്യാപാരികൾക്കെതിരെ നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.