കൊട്ടിയൂര്‍: കൊട്ടിയൂർ - വയനാട് -പാല്‍ചുരം - ബോയ്സ് ടൗണ്‍ റോഡിലൂടെ വാഹനഗതാഗത്തിന് കർശന നിയന്ത്രണം ഏര്‍പ്പെടുത്തി. വയനാട്ടില്‍ സമ്പര്‍ക്കത്തിലൂടെ മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലും ഇതരസംസ്ഥാനത്തുനിന്നുള്ള മലയാളികളുടെ മടക്കം സംബന്ധിച്ച സുരക്ഷ കണക്കിലെടുത്തുമാണ് കണ്ണൂര്‍-വയനാട് ജില്ല അതിര്‍ത്തിയായ ബോയ്സ് ടൗണില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തലപ്പുഴ,കേളകം പൊലീസ് സംയുക്തമായാണ് പരിശോധന. അമ്പായത്തോട് പാല്‍ചുരം ബോയ്സ് ടൗണ്‍ റോഡിൽ കേളകം പൊലീസ് ഭാഗികമായി നിയന്ത്രണം ഏര്‍പ്പെടുത്തിയതിൻെറ ഭാഗമായി ചുരം കയറിവരുന്ന വാഹനങ്ങള്‍ താല്‍ക്കാലികമായി കടത്തിവിടുകയും വയനാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ നിടുംപൊയില്‍ വഴി തിരിച്ചുവിടുകയുമാണ് ഇപ്പോള്‍ ചെയ്യുന്നത്. മാനന്തവാടി തഹസില്‍ദാര്‍ പി.ജെ. സെബാസ്റ്റ്യൻെറ നേതൃത്വത്തിലുള്ള റവന്യൂ വിഭാഗവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. എന്നാല്‍, അമ്പായത്തോട് പാല്‍ചുരം ബോയ്സ് ടൗണ്‍ റോഡില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതില്‍ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കൊട്ടിയൂര്‍ നീണ്ടുനോക്കി പ്രദേശത്തുള്ളവര്‍ക്ക് എളുപ്പം ആശുപത്രിയിലെത്താനും മറ്റ് സൗകര്യങ്ങള്‍ക്കുമായി ബോയ്സ് ടൗണ്‍ റോഡാണ് വയനാട്ടില്‍ എത്താനുള്ള എളുപ്പ മാര്‍ഗം. എന്നാല്‍, റോഡില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ തിരികെവരുന്നവർ കിലോമീറ്ററുകള്‍ താണ്ടി നിടുംപൊയില്‍ വഴി എത്തേണ്ട അവസ്ഥയാണെന്നും പ്രദേശവാസികള്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.