യാത്ര തടസ്സപ്പെടുത്തുന്ന പൊലീസ് നടപടി അവസാനിപ്പിക്കണം –കെ. മുരളീധരൻ എം.പി

തലശ്ശേരി: അടിയന്തര ആവശ്യങ്ങൾക്കായി സത്യവാങ്മൂലവുമായി പോകുന്നവരെയും ആരോഗ്യ പ്രവർത്തകരെയും ഡോക്ടർമാരെയും പൊതു പ്രവർത്തകരെയും അന്യായമായി തടഞ്ഞുവെക്കുന്ന പൊലീസ് നടപടി അപലപനീയമാണെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞു. കണ്ടെയ്ൻമൻെറ് മേഖല അല്ലാത്ത പ്രാദേശിക റോഡുകൾ തുറക്കണമെന്ന സർക്കാർ നിലപാടിനെതിരെയാണ് പൊലീസ് പ്രവർത്തിക്കുന്നത്. ഇക്കാര്യം എം.പി തലശ്ശേരി ഡിവൈ.എസ്.പിയെ അറിയിച്ചു. ആവശ്യമായ നടപടി സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. കണ്ണൂർ വിമാനത്താവളത്തെ കൂടി ഉൾപ്പെടുത്തണം തലശ്ശേരി: ഗൾഫിൽനിന്ന് പ്രവാസികളെ കൊണ്ടുവരുന്ന വിമാനങ്ങൾ ഇറങ്ങുന്ന വിമാനത്താവളങ്ങളുടെ പട്ടികയിൽ കണ്ണൂരിനെ കൂടി ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കെ. മുരളീധരൻ എം.പി ഇ–മെയിൽ സന്ദേശമയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.