ചെറുപുഴ: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിൻെറ പേരില്‍ ചെറുപുഴയില്‍ നാലു പേര്‍ക്കെതിരെയും പെരിങ്ങോമില്‍ 11 പേര്‍ക്കെതിരെയും കേസെടുത്തു. പെരിങ്ങോം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെരിന്തട്ട ചേമനയില്‍ റോഡിൽ കൂട്ടംകൂടി നിന്ന ഏഴു പേര്‍ക്കെതിരെ ലോക്ഡൗണ്‍ നിയന്ത്രണം ലംഘിച്ചതിനെതിരെ കേസെടുത്തു. ദിനേശന്‍ (48), കെ.വി. സതീഷ് (37), കെ. പ്രിയേഷ് (37), കെ. ഹരി (37), രാജു (40), പ്രകാശന്‍ (48), പ്രദീപ് (41) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് വാഹനവുമായി നിരത്തിലിറങ്ങിയതിന് മറ്റ് നാലു പേര്‍ക്കെതിരെയും പെരിങ്ങോം പൊലീസ് കേസെടുത്തിട്ടുണ്ട്. പെരിങ്ങോം ചിലകിലെ മണിയന്‍ (49), തിമിരി കൂത്തമ്പലത്തെ ഷറഫുദീന്‍ (36), എരമം കടയക്കരയിലെ കെ.വി. നിഷാന്ത് (35), എം.വി. ലിപിന്‍ (33) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. അവശ്യ സേവനങ്ങള്‍ക്കല്ലാതെ വാഹനങ്ങളുമായി നിരത്തിലിറങ്ങിയതിന് തട്ടുമ്മല്‍ സ്വദേശി ടോണി (22), പ്രാപ്പൊയിലിലെ അദ്വൈത് (20), കന്നിക്കളം സ്വദേശികളായ ഫിറോസ് (32), മുഹമ്മദ് റമീസ് (23) എന്നിവര്‍ക്കെതിരെ ചെറുപുഴ പൊലീസും കേസെടുത്തു. നിയമനടപടികള്‍ ശക്തമാക്കിയതോടെ മലയോരത്ത് അവശ്യ സേവനങ്ങള്‍ക്കല്ലാതെ നിരത്തിലിറങ്ങുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുള്ളതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.